4th Executive Committee Meeting Agenda 9 October 2014

Posted on Wednesday, October 8, 2014

09.10.2014-ന് വൈകുന്നേരം 3:00 -ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ്‌ ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ 4þmമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട

  1. 20.05.2014, 04.08.2014 എന്നീ തീയതികളില്‍ നടന്ന 2,3þmമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങളുടെ മിനിട്ട്‌സ് അംഗീകരിക്കല്‍.
  2. 2012-2013 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്, ബാലന്‍സ് ഷീറ്റ്, എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
  3. ഐ.കെ.എം-ന്റെ 2014-2015 വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍‌ട്ടേഡ് അ‌ക്കuണ്ടന്റിനെ നിയമിക്കുന്നത് സംബന്ധിച്ച്.
  4. ഡേറ്റാ സെന്ററിലേക്ക് സെര്‍വര്‍ വാങ്ങുന്നതിന് ഇ-ടെന്റര്‍ നല്‍കിയതിന്റെ തുടര്‍ നടപടികള്‍ സംബന്ധിച്ച്.
  5. സ്വരാജ് ഭവനില്‍ ഐ.കെ.എമ്മിന് അനുവദിച്ച സ്ഥലത്ത് സിവില്‍ വര്‍ക്കുകള്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ വഴി ഐ.കെ.എമ്മിന് നേരിട്ട് ചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച്.
  6. തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്‌സൈറ്റ് പുനഃക്രമീകരിക്കുന്നതിന് ഓപ്പണ്‍ സോഴ്സ് സംവിധാനത്തില്‍ സാങ്കേതിക പരിജ്ഞാനമുള്ള ഒരാളെ താല്‍കാലികമായി നിയമിക്കുന്നത് സംബന്ധിച്ച്.
  7. ഇന്‍ഫര്‍‌മേഷന്‍ കേരള മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പ്രോഗ്രാമര്‍മാരുടെ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച നടപടി സാധൂകരിക്കുന്നത് സംബന്ധിച്ച്.
  8. ശ്രീ.ദില്‍ഷ.എസ് – ന് മെഡിക്കല്‍ റീ- ഇംപേഴ്സ്‌മെന്റ് തുക അനുവദിക്കുന്നത് സംബന്ധിച്ച്.
  9. കേന്ദ്ര സര്‍ക്കാര്‍ ഇ.പി.എഫ് ശമ്പള പരിധി 6500/- ല്‍ നിന്നും 15000/- രൂപയാക്കി ഉയര്‍ത്തിയത് ഐ.കെ.എം ജീവനക്കാര്‍ക്ക് നടപ്പാക്കുന്നത് സംബന്ധിച്ച്.
  10. ഡേറ്റാ സെന്ററില്‍ നിലവിലുളള ഐ.കെ.എം സെര്‍വറിന്റെ AMC പുതുക്കുന്നത് സംബന്ധിച്ച്.
  11. ഡി.ജി.എസ്‌. & ഡി Rate contract പ്രകാരം ഐ.കെ.എമ്മില്‍ 70 കമ്പ്യൂട്ടറുകള്‍ വാങ്ങിയതിനുള്ള തുക നല്‍കുന്നത് സംബന്ധിച്ച്.
  12. ശ്രീ. ആനന്ദ്.യു.ആര്‍, സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, ശ്രീമതി.പ്രജീഷ.എസ്, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, എറണാകുളം ജില്ല എന്നിവരുടെ ശിക്ഷണനടപടി സംബന്ധിച്ച്.
  13. ഐ.കെ.എമ്മിന് സര്‍വ്വീസ് ടാക്സ് ഇനത്തില്‍ തുക ഈടാക്കിയത് ഒടുക്കുന്നത് സംബന്ധിച്ച്.
  14. ഐ.കെ.എം ജീവനക്കാരുടെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി പുതുക്കുന്നത് സംബന്ധിച്ച്.
  15. 3മത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെ മിനിട്ട്സിന്‍‌മേല്‍ എടുത്ത നടപടി.
  16. ഐ.കെ.എം ജീവനക്കാരുടെ സേവന-വേതന ഘടന രൂപീകരിക്കുന്നതിന് നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സംബന്ധിച്ച്.
  17. ഐ.കെ.എമ്മിലെ സോഫ്റ്റ്‌‌വെയര്‍ വിഭാഗം ജീവനക്കാര്‍ക്ക് ഓപ്പണ്‍‌സോഴ്സ് പ്ലാറ്റ്‌ഫോമില്‍ (Spring Framework and Hibernate) ട്രയിനിംഗ് നല്‍കുന്നത് സംബന്ധിച്ച്.
  18. മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി.