“സ്ത്രീ സുരക്ഷ” പദ്ധതി ഉദ്ഘാടനം-Video / Visual Presentation (Animation) തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള വ്യക്തികള്‍ / ഏജൻസികളിൽ നിന്ന് Quotation ക്ഷണിക്കുന്നു.

Posted on Saturday, February 7, 2026

ബഹു. മുഖ്യമന്ത്രിയുടെ “സ്ത്രീ സുരക്ഷ” പദ്ധതി ഉദ്ഘാടന2026 ഫെബ്രുവരി 11 ന് തീരുവനന്തപുരത്ത് വച്ച് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആയതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് Video / Visual Presentation (Animation) തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള വ്യക്തികള്‍ / ഏജൻസികളിൽ നിന്ന് Quotation ക്ഷണിക്കുന്നു.

പ്രവർത്തന പരിധി:

സ്റ്റോറി ബോർഡ് അടിസ്ഥാനമാക്കി, സംസ്ഥാന സർക്കാർ KSSPL ഗുണഭോക്താക്കൾ എന്ന ധനസഹായ കൈമാറ്റത്തിന്റെ HD വീഡിയോ / ആനിമേഷൻ LED സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതിനായി തയ്യാറാക്കൽ. 10 second ദൈര്‍ഘ്യം വരുന്ന രണ്ട് വീഡിയോകള്‍.

  1. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന വീഡിയോ – പശ്ചാത്തല സംഗീതവും, ഗ്രാഫിക്സും ആവശ്യമാണ്.

  2. ധനകാര്യ വകുപ്പ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന വീഡിയോ – പശ്ചാത്തല സംഗീതവും, ഗ്രാഫിക്സും ആവശ്യമാണ്.

ഷോർട്ട് ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി 09.02.2026 രാവിലെ 11. 30 മണി. അന്നേദിവസം 12 മണിയ്ക്ക് ഓപ്പൺ ചെയ്യുന്നതാണ്. വിശദവിവരങ്ങള്‍ക്കായി 0471-2773100 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Quotation സമർപ്പിക്കേണ്ട അവസാന തീയതി: 09/02/2026 രാവിലെ 11. 30 മണി.

Quotation സമർപ്പിക്കേണ്ട Mail ID: mail.ikm@kerala.gov.in