3rd Executive Committee Meeting Agenda 2 August 2014

Posted on Friday, August 1, 2014

02.08.2014-ന് വൈകുന്നേരം 3:00 -ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ്‌ ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ 3മത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട

  1. 20.05.2014 ന് നടന്ന 2മത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്‌സ് അംഗീകരിക്കല്‍.
  2. 2012-2013 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്, ബാലന്‍സ് ഷീറ്റ്, 2013-14 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, 2014-2015 ലേക്ക് നിര്‍‌ദ്ദേശിക്കുന്ന ഭാവി പരിപാടി, ബഡ്ജറ്റ് എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
  3. സ്വരാജ് ഭവനില്‍ ഐ.കെ.എമ്മിന് ഇന്റര്‍‌നെറ്റ് ഉപയോഗത്തിനു വേണ്ടി ഓപ്റ്റിക് ഫൈബര്‍ ബ്രോഡ് ബാന്റ് ഇന്റര്‍‌നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നത് സംബന്ധിച്ച്.
  4. ടെക്നിക്കല്‍ (ഡയറക്ടര്‍), ഇംപ്ലിമെന്റേഷന്‍ (ഡയറക്ടര്‍) എന്നീ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച്.
  5. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന വെബ്ബ് അധിഷ്ഠിത സേവങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന LSG-VPN കണക്ഷന്റെ തുക അടക്കുന്നത് സംബന്ധിച്ച്.
  6. ശ്രീ.അബ്ദുള്‍ ബഷീര്‍.പി.കെ, ടീം ലീഡര്‍ (ഇംപ്ലിമെന്റേഷന്‍- ഗ്രാമ പഞ്ചായത്ത്), ഐ.കെ.എം ഉയര്‍ന്ന ശമ്പള സ്കെയില്‍ അനുവദിക്കുന്നത് സംബന്ധിച്ച്.
  7. ഐ.കെ.എമ്മിന്റെ ബാങ്ക് അക്കൌണ്ടുകള്‍ മാറ്റുന്നത് സംബന്ധിച്ച്
  8. മിനിസ്ട്രി ഓഫ് റെയില്‍‌വേയുടെ കീഴിലുള്ള റെയില്‍‌ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന കമ്പനിയുടെ വിപിഎന്‍ ബ്രോഡ്ബാന്റ് (VPNoBB) കണക്ഷന്‍ എടുക്കുന്നത് സംബന്ധിച്ച്.
  9. ശ്രീ. ആനന്ദ്.യു.ആര്‍, സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ശിക്ഷണനടപടി സംബന്ധിച്ച്.
  10. ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥര്‍ ഐ.കെ.എമ്മില്‍ തുടരുന്നത് സംബന്ധിച്ച്.
  11. ശ്രീമതി. സിബി.എം, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, (ആലപ്പുഴ ജില്ല) ജോലിയില്‍ നിന്നും പിരിച്ച് വിടുന്നത് സംബന്ധിച്ച്.
  12. ശ്രീമതി.പ്രജീഷ.എസ്, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, (എറണാകുളം ജില്ല) ജോലിയില്‍ തുടരുന്നതിനുള്ള കഴിവില്ലായ്മ സംബന്ധിച്ച്.
  13. ഇന്‍ഫര്‍‌മേഷന്‍ കേരള മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പ്രോഗ്രാമര്‍മാരുടെ കരാര്‍ കാലാവധി പുതുക്കുന്നത് സംബന്ധിച്ച്.
  14. ഐ.കെ.എമ്മിന് പുതിയ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനുമുള്ള അനുമതി സംബന്ധിച്ച്.
  15. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് e- Payment Gateway, POS മെഷീന്‍ എന്നിവയിലൂടെ നികുതി പിരിക്കുന്നതിനുള്ള സംവിധാനം ആവിഷ്കരിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നത് സംബന്ധിച്ച്.
  16. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വെബ്ബ്‌സൈറ്റ് വരിസംഖ്യ/ എസ്.എം.എസ്/ഇ-പേയ്മെന്റ് ഗേറ്റ് വേ എന്നിവയ്ക്കുള്ള തുക ലഭ്യമാക്കുന്നത് സംബന്ധിച്ച്.
  17. ഐ.കെ.എമ്മിലെ മുന്‍ ഇംപ്ലിമെന്റേഷന്‍ ഡയറക്ടറായിരുന്ന ശ്രീ.എ.ഷാജിക്ക് ശമ്പള വര്‍ദ്ധനവ് നല്‍കിയത് സംബന്ധിച്ച്.
  18. ഡൊമൈന്‍ സംബന്ധമായ പ്രശ്നങ്ങള്‍ പിരിഹരിക്കുന്നതിന് കണ്‍സള്‍ട്ടന്റ്മാരെ നിയമിക്കുന്നത് സംബന്ധിച്ച്
  19. ഐ.കെ.എം - ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍ക്കും, അക്കൌണ്ടന്‍റ് കം ഐ.റ്റി എക്സ്പര്‍ട്ടുമാര്‍ക്കും പ്രതിമാസം 250/- രൂപ മൊബൈല്‍ അലവന്‍സ്സ് അനുവദിയ്ക്കുന്നത് സംബന്ധിച്ച്.
  20. ശ്രീ.സിറില്‍ ടി.കുര്യക്കോസ്, ടെക്നിക്കല്‍ ഓഫീസറുടെ ശിക്ഷണനടപടി സംബന്ധിച്ച്.
  21. ഐ.കെ.എമ്മില്‍ ഒരു ആട്ടോകാഡ് ഡെവലപ്പറെ നിയമിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്.
  22. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സെര്‍വര്‍, കമ്പ്യുട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ വാര്‍ഷിക അറ്റകുറ്റ പണികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച്‌.
  23. സൊല്യുഷന്‍ പ്രൊവൈഡറെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്‌.
  24. ഒഴിവുള്ള മുനിസിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നത് സംബന്ധിച്ച്.
  25. ഇന്‍‌ന്റേണല്‍ ആഡിറ്ററെ നിയമിക്കുന്നത് സംബന്ധിച്ച്.
  26. 2þmമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെ മിനിട്ട്സിന്‍‌മേല്‍ എടുത്ത നടപടി.
  27. ഡേറ്റാ സെന്ററിലേക്ക് സെര്‍വര്‍ വാങ്ങുന്നതിന് ഇ-ടെന്റര്‍ നല്‍കിയത് സംബന്ധിച്ച്.
  28. ഡോ.എം.ഷംസുദ്ദീന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് എല്‍.ടി.സി അനുവദിക്കുന്നത് സംബന്ധിച്ച്.
  29. ഐ.കെ.എം ടെക്നിക്കല്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നത് സംബന്ധിച്ച്.
  30. മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി