തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ നഗരസഭകൾക്കായി വിന്യസിക്കുന്ന അതിനൂതന സോഫ്റ്റ്‌വെയർ സ്യൂട്ടും മൊബൈൽ ആപ്പുമാണ് കെ-സ്മാർട്ട്. ഇതിന്റെ പൈലറ്റ് വിന്യാസവുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രചരണത്തിന് പ്രൊമോ വിഡിയോകളുടെ ആവശ്യകതയുണ്ട്. സർക്കാർ പ്രോഗ്രാമുകൾ ചെയ്തു പരിചയമുള്ളവർക്ക് മുൻഗണ. വിശദ വിവരങ്ങൾ ചുവടെ.
പ്രൊമോ –വീഡിയോസ്പ്രമോ വീഡിയോകൾ കാഴ്ചയിൽ ആകർഷകവും പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതും കെ-സ്മാർട്ടിന്റെ സവിശേഷതകള്‍ എല്ലാം ഉള്‍പ്പെടുത്തി കൊണ്ടുള്ളതുമാകണം. സെലിബ്രെറ്റികളുടെ/പൊതുജനങ്ങളുടെ/ഉദ്യോഗസ്ഥരുടെ ബൈറ്റുകള്‍, ടെക്നോളജി വീഡിയോകള്‍, കെ-സ്മാർട്ടിൻ്റെ സാക്ഷാത്കരണത്തിലെകുള്ള നാള്‍വഴികള്‍ എന്നിവയെല്ലാം അടങ്ങിയ വലുതും ചെറുതുമായ വിഡിയോകള്‍ നിര്‍മ്മിക്കണം.
അവസാന തീയതി- 10/06/2023 വിശദവിവരങ്ങൾക്ക് ബന്ധപ്പെടാം: 9447733237