• gramasabha portalകേരളത്തിലെ അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡ്തല ജനപ്രതിനിധികള്‍ക്ക് സ്വന്തം വാര്‍ഡിലെ സമ്പൂര്‍ണ്ണ വികസന ക്ഷേമപ്രവര്‍ത്തനങ്ങളും അടിസ്ഥാന വിവരങ്ങളും അറിയിപ്പുകളും പ്രസിദ്ധീകരിക്കുവാനും ജനപ്രതിനിധികളും, ഗ്രാമസഭയും ശ്രദ്ധിക്കേണ്ടതും ഉചിതമായ തലങ്ങളില്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമായ വിവിധ വിഷയ സംബന്ധിയായ നിര്‍ദ്ദേശങ്ങളും വസ്തുതകളും ഓണ്‍ലൈനായി ഗ്രാമനിവാസികള്‍ക്കും, അഭ്യദയകാംക്ഷികള്‍ക്കും എവിടെ നിന്നും സമര്‍പ്പിക്കുന്നതിനും വേണ്ടിയാണ് ഈ ഗ്രാമസഭാ പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുളളത്.

 • sanchayaപഞ്ചായത്തീരാജിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കില സംഘടിപ്പിച്ച ദേശീയ സമ്മേളന വേദിയില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം.

  കെട്ടിട നികുതി പിരിവില്‍ 2017-18 സാമ്പത്തിക വര്‍ഷം റെക്കോഡ് നേട്ടവുമായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍. ആകെ 941 ഗ്രാമപഞ്ചായത്തുകളില്‍ 185 ഗ്രാമപഞ്ചായത്തുകള്‍ 100 ശതമാനം വസ്തുനികുതി പിരിച്ചെടുത്തു. 83.75 ശതമാനമാണ് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ 2017-18 വര്‍ഷത്തെ ശരാശരി വസ്തുനികുതി പിരിവ് . ആകെ ഡിമാന്റ് തുകയായ 650.74 കോടി രൂപയില്‍ 539.02 കോടി രൂപ പിരിച്ചെടുത്താണ് ഗ്രാമപഞ്ചായത്തുകള്‍ ചരിത്രനേട്ടം കരസ്ഥമാക്കിയത്. 94.71 ശതമാനം നികുതി പിരിച്ച മലപ്പുറം ജില്ല ഒന്നാമതും, 93.79 ശതമാനം പിരിച്ച കണ്ണൂര്‍ രണ്ടാം സ്ഥാനത്തുമെത്തി. നികുതിപിരിവിലും പദ്ധതിപ്രവര്‍ത്തനങ്ങളിലും 2017-18 വര്‍ഷം 90 ശതമാനത്തില്‍ അധികം നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകളെ  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 25ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന വിപുലമായ പരിപാടിയില്‍ അനുമോദിച്ചു. 2013-14 ല്‍ 39.40 ശതമാനവും, 2014-15 ല്‍ 51.23 ശതമാനവും, 2015-16 ല്‍ 40.76 ശതമാനവും, 2016-17 ല്‍ 58.30 ശതമാനവും മാത്രം നികുതി പിരിച്ച സ്ഥാനത്താണ് 2017-18 ല്‍ 83.75 ശതമാനം എന്ന ചരിത്ര നേട്ടത്തിലേക്ക് കുതിച്ചുയര്‍ന്നത്. ഗ്രാമപഞ്ചായത്തുകള്‍ കൈവരിച്ച നേട്ടം വകുപ്പ് നിലവില്‍ വന്നശേഷം ആദ്യമാണ്. 99 നും 99.99 ശതമാനത്തിനുമിടയില്‍ 56 ഗ്രാമപഞ്ചായത്തുകളും 98 നും 99-നുമിടയില്‍ 36 ഉം, 95 നും 98 നുമിടയില്‍ 85 ഉം, 90 നും 95 നുമിടയില്‍ 121 ഉം, 80 നും 90 നുമിടയില്‍ 200 ഉം, 70 നും 80 നുമിടയില്‍ 145 ഉം, 60 നും 70 നുമിടയില്‍ 79 ഉം, 50 നും 60 നുമിടയില്‍ 26 ഗ്രാമപഞ്ചായത്തുകളും നികുതി പിരിച്ചെടുത്തു. 50 ശതമാനത്തിന് താഴെ നികുതി പിരിച്ചത് എട്ട് പഞ്ചായത്തുകള്‍ മാത്രമാണ്.

  നികുതി പരിഷ്‌കരണം പൂര്‍ത്തിയാക്കി നികുതി പിരിവ് കാര്യക്ഷമമാക്കാന്‍ രണ്ടുവര്‍ഷമായി നടത്തിയ നിരന്തരവും ജാഗ്രതയോടെയും ഒത്തൊരുമയോടുമുള്ള പ്രവര്‍ത്തനങ്ങളും ഇടപെടലുകളുമാണ് ചരിത്രനേട്ടം സാദ്ധ്യമാക്കാന്‍ സഹായമായത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ സഞ്ചയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറാണ് വസ്തുനികുതി പരിഷ്‌കരണം പൂര്‍ത്തീകരിക്കുന്നതിനും, നികുതി പിരിവ് രേഖപ്പെടുത്തുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ ഉപയോഗിച്ചത്. ഇതോടൊപ്പം തന്നെ ഗ്രാമപഞ്ചായത്തുകളിലെ യോഗനടപടിക്രമങ്ങള്‍ രേഖപ്പെടുത്താനുളള സകര്‍മ്മ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനുളള സങ്കേതം സോഫ്റ്റ് വെയര്‍, നികുതികളും, ഫീസുകളും ഓണ്‍ലൈനായി അടയ്ക്കുന്നതിനുളള ഇ-പേയ്‌മെന്റ് സംവിധാനം എന്നിവയും കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കാനും കഴിഞ്ഞു.

 • പുതിയതായി രൂപീകൃതമായ 28 മുനിസിപ്പാലിറ്റികളുടെ വെബ്സൈറ്റുകള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഓപ്പണ്‍ സോഴ്സ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച് ഏകീകൃത വെബ്‌ പ്ലാറ്റ് ഫോമിൽ തയ്യാറാക്കപ്പെട്ട 28 പുതിയ നഗരസഭകളുടെ വെബ് സൈറ്റുകളാണ് മന്ത്രി വിവിധ വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സമർപ്പിച്ചത്. സെക്രെട്ടറിയേറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വകുപ്പ് മന്ത്രിയോടൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. ടി. കെ, ജോസ് ഐ.എ.എസ്, സംസ്ഥാന പ്ലാനിങ് ബോർഡ് മെമ്പർ ഡോ. കെ എൻ ഹരിലാൽ, നഗരകാര്യ ഡയറക്ടർ ആര്‍. ഗിരിജ ഐ.എ.എസ്, കുടുംബശ്രീ ഡയറക്ടർ എസ് ഹരികിഷോര്‍ ഐ എ എസ്, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ തുടങ്ങീ പ്രധാന വകുപ്പ് മേധാവികളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് വേറിട്ട ഒരു അനുഭവമായി. ഇ ഗവേണൻസ് രംഗത്ത്  ഇൻഫർമേഷൻ കേരളാ മിഷൻ നടത്തിയ പുതിയ കാൽവയ്പ്പാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഒരു പ്ലാറ്റ് ഫോമിൽ നിരവധി വെബ് സൈറ്റുകൾ തയ്യാറാക്കപ്പെടുന്ന രീതിയാണ്‌ ഇവിടെ വിജയിച്ചിരിക്കുന്നത്. ഇൻഫർമേഷൻ കേരളാ മിഷനാണ് വെബ് സൈറ്റുകൾ രൂപകൽപ്പന ചെയ്തത്.

 • ikm blogഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സാരഥിയായി ഡോ.എസ് ചിത്ര ഐ എ എസ്. സ്ഥാനമേറ്റു. കോഴിക്കോട് ജില്ലാ കലക്ടര്‍ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട മുന്‍ ഡയറക്ടര്‍ ശ്രീ സാംബശിവ റാവു ഐ എ എസ് നൊപ്പം  ജീവനക്കാരും  പുതിയ ഐ കെ എം ഡയറക്ടറും.

 • വിവിധ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളെ ഏകീകരിച്ച് ഒറ്റ ലോഗിനിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള ഐ.കെ.എം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനാണ്  ERP .