6th Executive Committee Meeting Agenda 6 March 2015

Posted on Thursday, March 5, 2015

06.03.2015-ന്  വൈകുന്നേരം 3:30 -ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ്‌ ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ 6-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട

  1. 21.11.2014 തീയതിയില്‍ നടന്ന 5-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്‌സ് അംഗീകരിക്കല്‍.
  2. 5þmമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെ മിനിട്ട്സിന്‍‌മേല്‍ എടുത്ത നടപടി.
  3. പുതിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചാര്‍ജ്ജ് എടുത്തത് സംബന്ധിച്ച്.
  4. സ്വരാജ് ഭവനിലെ നെറ്റ്‌വര്‍ക്ക് കേബിള്‍ ജോലികള്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ വഴി ഐ.കെ.എമ്മിന് നേരിട്ട് ചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച്.
  5. ഐ.കെ.എമ്മില്‍ നിലവിലുള്ള കേടായ ഫര്‍ണ്ണിച്ചറുകളും മറ്റും ക്വട്ടേഷന്‍ വിളിച്ച് ലേലം ചെയ്ത നടപടി സാധൂകരിക്കുന്നത് സംബന്ധിച്ച്.
  6. ഐ.കെ.എമ്മില്‍ നിലവിലുള്ള ലൈബ്രറി ബുക്കുകള്‍ മാറ്റുന്നത് സംബന്ധിച്ച്.
  7. ഐ.കെ.എം പുറത്തുനിന്നുള്ള പ്രോജക്റ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫീ ഈടാക്കുന്നത് സംബന്ധിച്ച്.
  8. ഐ.കെ.എം സ്വരാജ് ഭവനില്‍ പുതിയ ഡിജിറ്റല്‍ പി.ബി.എക്സ് സിസ്റ്റവും, കോണ്‍ഫറന്‍സ് ഹാളില്‍ മൈക്കും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിനുള്ള അനുമതി സംബന്ധിച്ച്.
  9. ഐ.കെ.എം പുതിയ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ ജീവനക്കാരെ വിന്യസിക്കുന്നത് സംബന്ധിച്ച്.
  10. സാഖ്യ സോഫ്റ്റ്‌‌വെയറില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക്  ഒരു പ്രോഗ്രാമറെ നിയമക്കുന്നത് സംബന്ധിച്ച്.
  11. ഐ.കെ.എം  പുറത്തുനിന്നുള്ള പ്രോജക്റ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ താല്‍കാലികമായി സോഫ്റ്റ്‌‌വെയര്‍ പ്രോഗ്രമറെ നിയമിക്കുന്നത് സംബന്ധിച്ച്.
  12. ഓപ്പണ്‍ സോഴ്സ് സംവിധാനത്തില്‍ സാങ്കേതിക പരിജ്ഞാനമുള്ള ഒരാളെ താല്‍കാലികമായി നിയമിക്കുന്നത് സംബന്ധിച്ച്.
  13. ഐ.കെ.എമ്മില്‍ നിലവിലുള്ള ഉപയോഗയോഗ്യമായ ഫര്‍ണ്ണിച്ചറുകള്‍ KREWS  ന് കൈമാറുന്നത് സംബന്ധിച്ച്
  14. ഐ.കെ.എം സോഫ്റ്റ്‌വെയറുകളില്‍ നിലവിലുള്ള പരാതികള്‍ പരിഹരിക്കുന്നത് സംബന്ധിച്ച്.
  15. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാന സൌകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച്.
  16. ശ്രീകാര്യത്ത് പ്രതീക്ഷാ ടവ്വറിലെ പഴയ ഓഫീസ് കെട്ടിടത്തില്‍ അവശേഷിക്കുന്ന സാധന സാമഗ്രികള്‍ നീക്കം ചെയ്യാന്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടതിനാല്‍ 2015 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വാടകയും വൈദ്യുത ചാര്‍ജും നല്‍കുന്നതിന് പ്രത്യേക അനുമതി സംബന്ധിച്ച്.
  17. ഐ.കെ.എം ബ്രാന്‍ഡഡ് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിപണനം സംബന്ധിച്ച്.
  18. Annual Running Rate Contract പ്രകാരം ഇന്‍‍ഫര്‍മേഷന്‍ കേരള മിഷന്റെ     സഹായത്തോടെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധസാമഗ്രികളും ടെന്‍ഡര്‍ കൂടാതെ വാങ്ങുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച്.
  19. ഇന്‍‍ഫര്‍മേഷന്‍ കേരള മിഷനെ Total Service Provider (TSP) ആക്കുന്നത് സംബന്ധിച്ച്.
  20. ഇന്‍ഫര്‍‌മേഷന്‍ കേരള മിഷനില്‍ സര്‍വ്വീസ് ടാക്സ് കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നത് സംബന്ധിച്ച്.
  21. ഐ.കെ.എം സ്വരാജ് ഭവനിലെ ഓഫീസില്‍ സെക്യൂരിറ്റി സംവിധാനം ഏര്‍പ്പെടുത്തുന്നതും അവരുടെ പ്രതിദിന വേതനം ഉയര്‍ത്തുന്നതും സംബന്ധിച്ച്.
  22. മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി.