1st Executive Committee Meeting Agenda 25 March 2014

Posted on Monday, March 24, 2014

25.03.2014-ന് വൈകുന്നേരം 3:00 -ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ്‌ ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ ഒന്നാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട

  1. 25.01.2014 ന് നടന്ന 63മത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്‌സ് അംഗീകരിക്കല്‍.
  2. ഇന്‍ഫര്‍‌മേഷന്‍ കേരള മിഷന്‍ 1955 ലെ (12-മത്) തിരുവിതാംകൂര്‍ -കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധര്‍മ്മ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തത് സംബന്ധിച്ച്.
  3. ഐ.കെ.എം ജീവനക്കാരുടെ സേവന-വേതന ഘടന രൂപീകരിക്കുന്നത് സംബന്ധിച്ച്.
  4. ഐ.കെ.എം ലെ കാലപ്പഴക്കം ചെന്ന കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അപ്‌ഗ്രേഡ് ചെയ്യുന്നതു സംബന്ധിച്ച്.
  5. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ലാപ്പ് ടോപ്പ്, 3G ഇന്റര്‍‌നെറ്റ് കണക്ഷന്‍ എന്നിവ വാങ്ങുന്നത് സംബന്ധിച്ച്.
  6. ജീവനക്കാര്‍ക്ക് അഡ്‌ഹോക്ക് ശമ്പളം അനുവദിക്കുന്നത് സംബന്ധിച്ച്.
  7. ടെക്നിക്കല്‍ ഡയറക്ടര്‍, ഇംപ്ലിമെന്റേഷന്‍ ഡയറക്ടര്‍ എന്നീ തസ്തികകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച്.
  8. 2012-2013 വര്‍ഷത്തെ ആഡിറ്റ് ചെയ്ത വരവ്, ചെലവ് കണക്ക്, ബാലന്‍സ് ഷീറ്റ് എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
  9. 2012-2013 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട്, 2013-14 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, 2014-2015 ലേക്ക് നിര്‍‌ദ്ദേശിക്കുന്ന ഭാവി പരിപാടി, ബഡ്ജറ്റ് എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
  10. ബൈലാ,റൂള്‍സ് ആന്റ് റെഗുലേഷന്‍സിലെ ഖണ്ഡിക 12.5 പ്രകാരം അധികാരങ്ങള്‍ ഡെലിഗേറ്റ് ചെയ്യുന്നത് സംബന്ധിച്ച്.
  11. എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിലവിലെ ആവര്‍ത്തന/ ഒറ്റത്തവണ ചെലവഴിക്കല്‍ അധികാരം ഒരു ലക്ഷം രൂപയില്‍ നിന്ന് പത്തു ലക്ഷം രൂപയായി ഉയര്‍ത്തുന്നത് സംബന്ധിച്ച്.
  12. ഒഴിവുള്ള മുനിസിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നത് സംബന്ധിച്ച്.
  13. സാംഖ്യ ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് ഡൊമൈന്‍ സംബന്ധമായ പ്രശ്നങ്ങള്‍ പിരിഹരിക്കുന്നതിനു ഒരു സീനിയര്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നത് സംബന്ധിച്ച്
  14. ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥര്‍ ഐ.കെ.എമ്മില്‍ തുടരുന്നത് സംബന്ധിച്ച്.
  15. ആഡിറ്റ് കമ്മിറ്റി, പ്രോജക്റ്റ് കമ്മിറ്റി എന്നിവ രൂപീകരിക്കുന്നത് സംബന്ധിച്ച്.
  16. ഐ.കെ.എം സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിനായി ഫണ്ട് ശേഖരിക്കുന്നത് സംബന്ധിച്ച്.
  17. മിനിസ്ട്രി ഓഫ് റെയില്‍‌വേയുടെ കീഴിലുള്ള റെയില്‍‌ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന കമ്പനിയുടെ വിപിഎന്‍ ബ്രോഡ്ബാന്റ് (VPNoBB) കണക്ഷന്‍ എടുക്കുന്നത് സംബന്ധിച്ച്.
  18. സ്വരാജ് ഭവനിലും, തിരഞ്ഞെടുക്കപ്പെട്ട ചില ജില്ലകളിലും, ബഹു‌:പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്കുമായി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം സ്ഥാപിക്കുന്നത് സംബന്ധിച്ച്.
  19. ഇന്‍‌ന്റേണല്‍ ആഡിറ്ററെ നിയമിക്കുന്നത് സംബന്ധിച്ച്.
  20. ഐ.കെ.എം-ന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍‌ട്ടേഡ് അകൌണ്ടന്റിനെ നിയമിക്കുന്നത് സംബന്ധിച്ച്.
  21. ഐ.കെ.എം വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകള്‍ക്ക് ‌STQC Testing നടത്തുന്നതിനുള്ള അനുമതി സംബന്ധിച്ച്.
  22. സ്വരാജ് ഭവനില്‍ ഐ.കെ.എമ്മിന് ഇന്റര്‍‌നെറ്റ് ഉപയോഗത്തിനു വേണ്ടി ഓപ്റ്റിക് ഫൈബര്‍ ബ്രോഡ് ബാന്റ് ഇന്റര്‍‌നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നത് സംബന്ധിച്ച്.
  23. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സെര്‍വര്‍, കമ്പ്യുട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ വാര്‍ഷിക അറ്റകുറ്റ പണികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച്‌.
  24. ഐ.കെ.എമ്മിന് കോര്‍പസ്‌ ഫണ്ട് രൂപീകരിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്‌.
  25. സൊല്യുഷന്‍ പ്രൊവൈഡറെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്‌.
  26. ഐ.കെ.എം - ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍ക്കും, അക്കൌണ്ടന്‍റ് കം ഐ.റ്റി എക്സ്പര്‍ട്ടുമാര്‍ക്കും പ്രതിമാസം 250/- രൂപ മൊബൈല്‍ അലവന്‍സ്സ് അനുവദിയ്ക്കുന്നത് സംബന്ധിച്ച്.
  27. ഐ.കെ.എമ്മില്‍ ഒരു ആട്ടോകാഡ് ഡെവലപ്പറെ നിയമിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്.
  28. ശ്രീ. ആനന്ദ്.യു.ആര്‍, സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ശിക്ഷണനടപടി സംബന്ധിച്ച്.
  29. ശ്രീ.സിറില്‍ ടി.കുര്യക്കോസ്, ടെക്നിക്കല്‍ ഓഫീസറുടെ ശിക്ഷണനടപടി സംബന്ധിച്ച്.
  30. ശ്രീമതി.ജീജ ടി.കെ, ടെക്നിക്കല്‍ ഓഫീസര്‍, തളിപ്പറമ്പ് മുനിസിപ്പാലിറ്റി അച്ചടക്ക ലംഘനം സംബന്ധിച്ച്.
  31. ശ്രീമതി. സിബി.എം, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, (ആലപ്പുഴ ജില്ല) ജോലിയില്‍ നിന്നും പിരിച്ച് വിടുന്നത് സംബന്ധിച്ച്.
  32. ശ്രീമതി.പ്രജീഷ.എസ്, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, (എറണാകുളം ജില്ല) ജോലിയില്‍ തുടരുന്നതിനുള്ള കഴിവില്ലായ്മ സംബന്ധിച്ച്.
  33. മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി