Applications are invited from Service Consultants and Institutions for preparation of Service Rules and Special Rules for the staff of Information Kerala Mission.

Posted on Friday, August 14, 2020

ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ജീവനക്കാര്‍ക്ക് സര്‍വ്വീസ് റൂള്‍സ് , സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കുന്നതിന് ഗവ. സെക്രട്ടറിയറ്റിലെ ധനകാര്യ വകുപ്പില്‍ നിന്നോ/ഉദ്യോഗ പരിഷ്കാര  വകുപ്പില്‍ നിന്നോ ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച വിഷയപരിജ്ഞാനമുള്ളതും ഈ മേഖലയില്‍ പ്രാവീണ്യവുമുള്ളതുമായ സര്‍വ്വിസ് കൺസൾട്ടന്റ്റ്റുമാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷകള്‍ ക്ഷണിക്കുന്നു.


# കരട്  സര്‍വ്വീസ് റൂള്‍സ് , സ്പെഷ്യല്‍ റൂള്‍സ് മൂന്ന്‌ മാസത്തിനകം സമർപ്പിക്കേണ്ടതാണ് .

# സര്‍വ്വീസ് റൂള്‍സ് , സ്പെഷ്യല്‍ റൂള്‍സ് തയാറാക്കുന്നതിന് 40,000/- രൂപയിൽ കുറയാത്ത  തുക ഹോണറേറിയമായി നൽകുന്നതാണ് .

     ഈ മേഖലയില്‍ പ്രാഗൽഭ്യമുള്ളതും  വിഷയപരിജ്ഞാനമുള്ളതുമായ  സര്‍വ്വിസ് കൺസൾട്ടന്റ്റ്റുമാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വിശദമായ ബയോ ഡാറ്റയും പ്രാവീണ്യം തെളിയിക്കുന്ന രേഖകൾ  സഹിതം 20.08.2020 5 മണിക്ക് മുൻപായി താഴെ  പറയുന്ന മേൽവിലാസത്തിലോ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്.

എക്സിക്യുട്ടീവ്‌ ഡയറക്ടര്‍
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍
റ്റി സി നം 25/3264(1)
സ്വരാജ് ഭവന്‍, ഗ്രൌണ്ട് ഫ്ലോര്‍,
നന്ദന്‍കോ‍ട്, കവ‍ഡിയാര്‍ പി ഒ
തിരുവനന്തപുരം-695003

വിശദ വിവരങ്ങൾക്ക് ഐ.കെ.എം അഡ്മിനിസ്ട്രേഷൻ വിഭാഗത്തെ ബന്ധപ്പെടാവുന്നതാണ് 
ഫോൺ : 0471-2773100 / 2726111