10th Executive Committee Meeting Agenda 21 December 2016

Posted on Tuesday, December 20, 2016

21.12.2016-ന്  വൈകുന്നേരം 4.00-ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ്‌ ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ്  പ്രിന്‍സിപ്പല്‍  സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ 10-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട

 

  1. 22.04.2016 തീയതിയില്‍ നടന്ന 9-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്‌സ് അംഗീകരിക്കല്‍.
  2. 9-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെ മിനിട്ട്സിന്‍‌മേല്‍ എടുത്ത നടപടി.
  3. സ്വരാജ് ഭവനിലെ ആഫീസില്‍ നെറ്റ് വര്‍ക് ജോലികള്‍, സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കെല്‍‌ട്രോണ്‍ മുഖേന ചെയ്തതിന് തുക നല്‍കുന്നത് സംബന്ധിച്ച്.
  4. സ്വരാജ് ഭവനില്‍ ഐ.കെ.എമ്മിന് അനുവദിച്ച സ്ഥലത്ത് സിവില്‍ വര്‍ക്കുകള്‍ ഹാബിറ്റാറ്റ് ടെക്നോളജി മുഖേന ചെയ്തതിന് തുക അനുവദിക്കുന്നത് സംബന്ധിച്ച്.
  5. സ്വരാജ് ഭവനില്‍ ഐ.കെ.എമ്മിന് അനുവദിച്ച സ്ഥലത്ത്  ഇലക്ട്രിഫിക്കേഷന്‍ വര്‍ക്കുകള്‍ ചെയ്തതിന് ചീഫ് എഞ്ചിനിയര്‍, എല്‍.എസ്.ജി.ഡി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.ഡബ്ലിയു.ഡി എന്നിവര്‍ക്ക് തുക നല്‍കുന്നത് സംബന്ധിച്ച്.
  6. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ സാങ്കേതിക പരിജ്ഞാനമുള്ള രണ്ടുപേരെ താല്‍കാലികമായി നിയമിക്കുന്നത് സംബന്ധിച്ച്.
  7. ശ്രീ.സബീന്‍.എസ്, സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, ഐ.കെ.എം ഹെഡ്ക്വാട്ടേഴ്സ് - ശൂന്യവേതന അവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നത് സംബന്ധിച്ച്.
  8. ഐ.കെ.എം – ക്ലീനിംഗ് ജീവനക്കാരുടെ ദിവസവേതനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്.
  9. ശ്രീമതി.ആശ.എസ്, ടെക്നിക്കല്‍ ഓഫീസര്‍, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, ആലപ്പുഴ ജില്ല ശൂന്യവേതന (മെഡിക്കല്‍) അവധി അനുവദിക്കുന്നത് സംബന്ധിച്ച്.
  10. ശ്രീ.ജിനേഷ്.ഐ.വി, ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍, തൃശ്ശൂര്‍ - ജോലിയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച്.
  11. ശ്രീ.രമ്യശ്രീ.എം, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, കണ്ണൂര്‍ - ജോലിയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച്.
  12. സോഫ്റ്റ്‌വെയര്‍ വിഭാഗത്തില്‍ പ്രോഗ്രാമറായി ഒരാളെ താല്‍കാലികമായി നിയമിച്ച നടപടിയ്ക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സാധൂകരണം തേടുന്നത്  സംബന്ധിച്ച്.
  13. ശ്രീമതി.അന്നമ്മ, ക്ലീനിംഗ് സ്റ്റാഫ്  അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച നടപടിയ്ക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സാധൂകരണം തേടുന്നത്  സംബന്ധിച്ച്.
  14. ഐ.കെ.എം ടെക്നിക്കല്‍ അപ്രന്റീസ് ട്രെയിനികള്‍ക്ക് യാത്രാബത്ത അനുവദിക്കുന്നത്  സംബന്ധിച്ച്.
  15. ഇ-ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് സംബന്ധിച്ച്.
  16. ഐ.കെ.എം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ തീരുമാനിക്കുന്നത് സംബന്ധിച്ച്.
  17. ഐ.കെ.എം ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങളുടെ കരാര്‍ കാലാവധി പുതുക്കുന്നത് സംബന്ധിച്ച്.
  18. ഐ.കെ.എമ്മിന്റെ കോണ്‍ഫറന്‍സ് ഹാളിലേക്ക് റിവോള്‍വിംഗ് ചെയര്‍ വാങ്ങുന്നതിനുള്ള അനുമതി.
  19. മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി.