തിരുവനന്തപുരം പബ്ലിക് ഓഫീസ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്ന സ്ഥാപനത്തിലെ ഓഫീസ് റൂമുകളില്‍ എയര്‍ കണ്ടീഷ്ണര്‍ സ്ഥാപിക്കുന്നതിനായി ആവശ്യത്തിനുള്ള ഭൌതിക സൌകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി (മൂന്ന് വാതില്‍, അഞ്ച് ജനാല എന്നിവക്ക് ഗ്ലാസ് ഡോര്‍ സ്ഥാപിക്കുന്നത്) അലുമിനിയം ഫാബ്രിക്കേഷന്‍ ജോലികള്‍ ചെയ്യുന്നതിനായി Accredited Agencies – ല്‍ നിന്നും മല്‍സരാതിഷ്ടിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ 09/06/2025 തീയതി വൈകുന്നേരം 03.00 മണിക്ക് മുന്‍പ് എക്സിക്യുട്ടീവ് ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, പബ്ലിക് ഓഫീസ് കോംപ്ലക്സ്, പബ്ലിക് ഓഫീസ് പി ഒ, മ്യൂസിയത്തിന് എതിര്‍ വശം. തിരുവനന്തപുരം, 695033 എന്ന വിലാസത്തിലോ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്. പ്രവൃത്തികള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയത്ത് പര്‍ച്ചേസ് വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.
ക്വട്ടേഷന്‍ തുറക്കുന്ന സമയം 09/06/2025 തീയതി വൈകുന്നേരം 04.00 മണി