Information Kerala Mission- Inviting quotations for Annual Maintenance Contract (AMC) for maintenance of 15 Split Air Conditioners of various capacities for a period of one year from 04.10.2025

Posted on Friday, September 12, 2025

ഇൻഫർമേഷൻ കേരള മിഷന്റെ പബ്ലിക്ക് ഓഫീസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള വിവിധ കപ്പാസിറ്റികളിലുള്ള 15 സ്പ്ലിറ്റ് എയർ കണ്ടിഷണറുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള വാർഷിക പരിപാലന കരാര്‍ (AMC) 04/10/2025 തീയതി മുതൽ ഒരു വര്‍ഷകാലയളവിലേക്ക് ഏറ്റെടുക്കുവാന്‍ താൽപര്യമുള്ള പൊതുമരാമത്തു വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ / സർവ്വീസ് സെൻററുകളിൽ നിന്നും മത്സര സ്വഭാവമുള്ള കൊട്ടേഷനുകൾ ക്ഷണിക്കുന്നു.

കൊട്ടേഷനിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ കംപ്രസ്സർ ഉൾപ്പെടെയുള്ള AMC തുകയും, കംപ്രസ്സർ ഇല്ലാതെയുള്ള AMC തുകയും പ്രത്യേകം സൂചിപ്പിക്കേണ്ടതാണ് (Annexure ആയി ചേര്‍ക്കുന്നു). പൊതുമരാമത്തു വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ അംഗീകാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കേണ്ടതാണ്. കൊട്ടേഷൻ അടങ്ങിയ കവറിന്റെ പുറത്ത് " Quotation for Annual Maintenance Contract of Air Conditioners" എന്ന് രേഖപ്പെടുത്തിയിരിക്കണം.

കൊട്ടേഷനുകൾ 2025 സെപ്റ്റമ്പര്‍ മാസം 19 -ാം തീയതി വൈകുന്നേരം 03.00 മണിവരെ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം വൈകുന്നേരം 04.00 മണിയ്ക്ക് ഹാജരുള്ള ബന്ധപ്പെട്ട കക്ഷികളുടെ സാന്നിദ്ധ്യത്തിൽ കൊട്ടേഷനുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ, കൊട്ടേഷൻ നോട്ടീസിലെ നിബന്ധനകൾ പാലിച്ച സ്ഥാപനത്തിന്റെ പേരിൽ സ്ഥിരപ്പെടുത്തുന്നതുമായിരിക്കും. കൊട്ടേഷൻ നടപടികളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനം വർക്ക് ഓർഡർ കൈപ്പറ്റി 5 ദിവസത്തിനുള്ളിൽ തന്നെ എക്സിക്യൂട്ടീവ് ഡയറക്ടർ, ഇൻഫർമേഷൻ കേരള മിഷനുമായി 200 രൂപ മുദ്രപത്രത്തിൽ കരാർ ഉടമ്പടിയിൽ ഏർപ്പെട്ട് പ്രസ്തുത AMC പ്രവർത്തികൾ ഏറ്റെടുക്കേണ്ടതാണ്.