30.09.2015-ന് വൈകുന്നേരം 3.00 -ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ് ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ 7-ാ മത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട
- 06.03.2015 തീയതിയില്‍ നടന്ന 6-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്‌സ് അംഗീകരിക്കല്‍.
- 6þmമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെ മിനിട്ട്സിന്‍മേല്‍ എടുത്ത നടപടി.
- ഐ.കെ.എമ്മിന്റെ 2013-14 സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് അംഗീകരിക്കുന്നത് സംബന്ധിച്ച്.
- ഐ.കെ.എമ്മിന്റെ 2013-14 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച്.
- ഐ.കെ.എമ്മിന്റെ 2015-16 വര്‍ഷത്തെ ബഡ്ജറ്റ് അംഗീകരിക്കുന്നത് സംബന്ധിച്ച്.
- സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയത് - നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്.
- തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്‌സൈറ്റ് പുനഃക്രമീകരിക്കുന്നതിന് വേണ്ടി ഓപ്പണ്‍ സോഴ്സ് സംവിധാനത്തില്‍ സാങ്കേതിക പരിജ്ഞാനമുള്ള ഒരാളെ താല്‍കാലികമായി നിയമിക്കുന്നത് സംബന്ധിച്ച്.
- ഓപ്പണ്‍ സോഴ്സ് സംവിധാനത്തില്‍ സാങ്കേതിക പരിജ്ഞാനമുള്ള ഒരാളെ താല്‍കാലികമായി നിയമിക്കുന്നത് സംബന്ധിച്ച്.
- സേവന-സിവില്‍ രജിസ്ട്രേഷന്‍ സോഫ്റ്റ്‌വെയര്‍ വെബ്ബ് അധിഷ്ഠിതമാക്കുന്നതിനുള്ള Roadmap അംഗീകരിക്കുന്നത് സംബന്ധിച്ച്.
- ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ഗവേണിംഗ് ബോഡി യോഗം കൂടുന്നത് സംബന്ധിച്ച്.
- ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ്, ബോണസ് എന്നിവ നല്‍കിയതിനുള്ള സാധൂകരണം സംബന്ധിച്ച്.
- മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി.