കേരളത്തിലെ അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡ്തല ജനപ്രതിനിധികള്‍ക്ക് സ്വന്തം വാര്‍ഡിലെ സമ്പൂര്‍ണ്ണ വികസന ക്ഷേമപ്രവര്‍ത്തനങ്ങളും അടിസ്ഥാന വിവരങ്ങളും അറിയിപ്പുകളും പ്രസിദ്ധീകരിക്കുവാനും ജനപ്രതിനിധികളും, ഗ്രാമസഭയും ശ്രദ്ധിക്കേണ്ടതും ഉചിതമായ തലങ്ങളില്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമായ വിവിധ വിഷയ സംബന്ധിയായ നിര്‍ദ്ദേശങ്ങളും വസ്തുതകളും ഓണ്‍ലൈനായി ഗ്രാമനിവാസികള്‍ക്കും, അഭ്യദയകാംക്ഷികള്‍ക്കും എവിടെ നിന്നും സമര്‍പ്പിക്കുന്നതിനും വേണ്ടിയാണ് ഈ ഗ്രാമസഭാ പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുളളത്.
പുതിയതായി രൂപീകൃതമായ 28 മുനിസിപ്പാലിറ്റികളുടെ വെബ്സൈറ്റുകള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്ദീന് ഉദ്ഘാടനം ചെയ്തു. ഓപ്പണ്‍ സോഴ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഏകീകൃത വെബ് പ്ലാറ്റ് ഫോമിൽ തയ്യാറാക്കപ്പെട്ട 28 പുതിയ നഗരസഭകളുടെ വെബ് സൈറ്റുകളാണ് മന്ത്രി വിവിധ വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സമർപ്പിച്ചത്. സെക്രെട്ടറിയേറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വകുപ്പ് മന്ത്രിയോടൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. ടി. കെ, ജോസ് ഐ.എ.എസ്, സംസ്ഥാന പ്ലാനിങ് ബോർഡ് മെമ്പർ ഡോ. കെ എൻ ഹരിലാൽ, നഗരകാര്യ ഡയറക്ടർ ആര്. ഗിരിജ ഐ.എ.എസ്, കുടുംബശ്രീ ഡയറക്ടർ എസ് ഹരികിഷോര്‍ ഐ എ എസ്, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ തുടങ്ങീ പ്രധാന വകുപ്പ് മേധാവികളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് വേറിട്ട ഒരു അനുഭവമായി. ഇ ഗവേണൻസ് രംഗത്ത് ഇൻഫർമേഷൻ കേരളാ മിഷൻ നടത്തിയ പുതിയ കാൽവയ്പ്പാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഒരു പ്ലാറ്റ് ഫോമിൽ നിരവധി വെബ് സൈറ്റുകൾ തയ്യാറാക്കപ്പെടുന്ന രീതിയാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. ഇൻഫർമേഷൻ കേരളാ മിഷനാണ് വെബ് സൈറ്റുകൾ രൂപകൽപ്പന ചെയ്തത്.