നേട്ടങ്ങള്‍

  • കേരള സർക്കാരിന് വേണ്ടി പ്രളയബാധിതമായ മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള സോഫ്റ്റ്‌വെയർ സംവിധാനം വിന്യസിച്ചു.
  • അർഹരായ എല്ലാവർക്കും ഭവനം എന്ന കേരള സർക്കാരിന്റെ പദ്ധതിയായ ലൈഫ് മിഷനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനും തുക നൽകാനുള്ള സോഫ്റ്റ്‌വെയർ സംവിധാനം വിന്യസിച്ചു.
  •  പ്രോപ്പർട്ടി ടാക്സ് വാങ്ങുന്നതിനായി കേരളത്തിലെ മുഴുവൻ കെട്ടിടങ്ങളുടെയും ഡാറ്റാ ബേസ് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ് വെയര് സംവിധാനം വിന്യസിച്ചു.
  •  കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ നടപ്പിലാക്കുന്ന മുഴുവൻ പദ്ധതിവിവരങ്ങളുടെയും ഡാറ്റാ ബേസ് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ സംവിധാനം വിന്യസിച്ചു.
  • എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും വെബ്സൈറ്റ് വികസിപ്പിച്ചു.
  • തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന പ്രവർത്തനങ്ങളായ ജനന മരണ വിവാഹ രജിസ്ട്രേഷൻ സംബന്ധമായ മുഴുവൻ പ്രവർത്തനങ്ങളും നടത്തുന്നതിനുള്ള സോഫ്റ്റ്‌വെയർ സംവിധാനം വിന്യസിച്ചു.
  •  തദ്ദേശസ്ഥാപനങ്ങളിലെ വരവു ചിലവ് കണക്കുകൾ, ഭരണ സമിതി യോഗങ്ങൾ, ഗ്രാമസഭാ വിവരങ്ങൾ എന്നിവ കമ്പ്യൂട്ടർവൽക്കരിച്ചു.
  •  തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരുടെ Payroll സംവിധാനം കമ്പ്യൂട്ടർവൽക്കരിച്ചു.
  • സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന 42 ലക്ഷം ആളുകളുടെ വിവരശേഖരണവും, പെൻഷൻ വിതരണ സംവിധാനവും കമ്പ്യൂട്ടർവൽക്കരിച്ചു.
  •  തദ്ദേശസ്ഥാപനങ്ങളുടെ ആസ്തി വിവരങ്ങളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ സംവിധാനം വിന്യസിച്ചു.
  • തദ്ദേശസ്ഥാപനങ്ങൾ ട്രഷറിയുമായി ഇന്റഗ്രേറ്റ് ചെയ്തു പദ്ധതി തുക നേരിട്ട് ഗുണഭോക്താവിന്റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സംവിധാനം.
  • മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ജീവനക്കാരുടെ സ്ഥലമാറ്റം ഓൺലൈൻ ആക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ സംവിധാനം വിന്യസിച്ചു.
  •  കെട്ടിടനിർമ്മാണ പെർമി‍റ്റിനുള്ള അപേക്ഷകൾ ഓൺലൈൻ ആയി അയക്കുന്നതിനുള്ള സംവിധാനം.
  •  കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സാങ്കേതിക സപ്പോർട്ട് നൽകുന്നതിനുള്ള സൗകര്യം.