പുതിയതായി രൂപീകൃതമായ 28 മുനിസിപ്പാലിറ്റികളുടെ വെബ്സൈറ്റുകള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഓപ്പണ്‍ സോഴ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഏകീകൃത വെബ് പ്ലാറ്റ് ഫോമിൽ തയ്യാറാക്കപ്പെട്ട 28 പുതിയ നഗരസഭകളുടെ വെബ് സൈറ്റുകളാണ് മന്ത്രി വിവിധ വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സമർപ്പിച്ചത്. സെക്രെട്ടറിയേറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വകുപ്പ് മന്ത്രിയോടൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. ടി. കെ, ജോസ് ഐ.എ.എസ്, സംസ്ഥാന പ്ലാനിങ് ബോർഡ് മെമ്പർ ഡോ. കെ എൻ ഹരിലാൽ, നഗരകാര്യ ഡയറക്ടർ ആര്‍. ഗിരിജ ഐ.എ.എസ്, കുടുംബശ്രീ ഡയറക്ടർ എസ് ഹരികിഷോര്‍ ഐ എ എസ്, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ തുടങ്ങീ പ്രധാന വകുപ്പ് മേധാവികളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് വേറിട്ട ഒരു അനുഭവമായി. ഇ ഗവേണൻസ് രംഗത്ത് ഇൻഫർമേഷൻ കേരളാ മിഷൻ നടത്തിയ പുതിയ കാൽവയ്പ്പാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഒരു പ്ലാറ്റ് ഫോമിൽ നിരവധി വെബ് സൈറ്റുകൾ തയ്യാറാക്കപ്പെടുന്ന രീതിയാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. ഇൻഫർമേഷൻ കേരളാ മിഷനാണ് വെബ് സൈറ്റുകൾ രൂപകൽപ്പന ചെയ്തത്.
സേവനങ്ങൾക്ക് ഇനി പഞ്ചായത്ത്, നഗരസഭ ഓഫീസുകളിൽ പോകേണ്ട; എല്ലാം ഓൺലൈനിലാക്കി തദ്ദേശ വകുപ്പ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്വവും, കൃത്യതയും, സമയക്ലിപ്‌തതയും, നിരീക്ഷണവും സാങ്കേതിക മികവോടെ നടപ്പിലാക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍ വികസിപ്പിച്ച ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്‍റ് സിസ്റ്റം (ILGMS) എന്ന സമഗ്ര സോഫ്റ്റ് വെയര്‍ ജൂലൈ മാസത്തോടെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടപ്പാക്കും. ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയാണിപ്പോൾ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
നിലവില്‍ സേവന സോഫ്റ്റ് വെയറിലൂടെ ജനന/മരണ/വിവാഹ രജിസ്ട്രേഷനുകളില്‍ വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയും, പേര് ചേര്‍ക്കലിനുള്ള അപേക്ഷയും മാത്രമാണ് ഇ-ഫയലിംഗിലൂടെ സാധ്യമാകുന്നത്. അവ ഇ-ഫയല്‍ ചെയ്താലും രേഖകളൊക്കെ നേരിട്ട് ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ പുതിയ സോഫ്റ്റ് വെയർ നിലവില്‍ വരുന്നതോടെ ജനന/മരണ/വിവാഹ രജിസ്ട്രേഷന്‍, പേര് ചേര്‍ക്കല്‍, തിരുത്തല്‍ തുടങ്ങി എല്ലാവിധ സേവനങ്ങള്‍ക്കും പൊതുജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേരിട്ട് ഹാജരാകാതെ തന്നെ അപേക്ഷ അയയ്ക്കാവുന്നതും സേവനങ്ങള്‍ സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാവുന്നതുമാണ്.
ഉപഭോക്താവിന് തന്‍റെ ഇന്‍ബോക്സിലും, ഇ-മെയിലായും സേവനം ലഭ്യമാക്കുന്ന സംവിധാനം ഇതിലുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഫയലുകള്‍ ഇനി മുതല്‍ വെബ് ബേയ്സ്ഡ് ആയി പ്രോസ്സസ് ചെയ്യാന്‍ സാധിക്കും എന്നത് ഈ സോഫ്റ്റ് വെയറിന്‍റെ പ്രത്യേകതയാണ്. ഈ സോഫ്റ്റ് വെയര്‍ എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും വ്യന്യസിക്കുന്നതോടെ, സേവനങ്ങള്‍ ലഭിക്കുന്നതിന് പൊതുജനങ്ങള്‍ നേരിട്ട് ഓഫീസില്‍ ഹാജരാകേണ്ട ആവശ്യം ഉണ്ടാകുന്നില്ല. കോവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ ഇത്തരം സംവിധാനം എടുത്തു പറയേണ്ട ഒന്നാണ്.
ജനന/മരണ/വിവാഹ രജിസ്ട്രേഷനകളോടൊപ്പം നിലവില്‍ വെബ് അടിസ്ഥാനത്തില്‍ അല്ലാത്ത ഫിനാന്‍സ് ആന്‍റ് അക്കൌണ്ടിംഗ് മൊഡ്യൂള്‍ വെബ് അധിഷ്ടിതമാകുന്നതോടെ ഓരോ തദ്ദേശ സ്വയം ഭരണസ്ഥാപനത്തിലേയും ധനകാര്യ ഇടപാടുകള്‍, തത്സമയ ധനസ്ഥിതി എന്നിവ സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളും സംസ്ഥനതലത്തില്‍ യഥാസമയം ലഭ്യമാകുന്ന അവസ്ഥാ വിശേഷം ഉണ്ടാകുകയും, ആയത് വഴി സര്‍ക്കാരിന് നയപരമായ തീരുമാനമെടുക്കലുകള്‍ക്കും തദ്ദേശീയമായ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സഹായകമാകും.
നിലവില്‍ മാന്വലായി കൈകാര്യം ചെയ്യുന്ന എല്ലാ ഫയലുകളും വെബ് ബെയ്‌സ്‌ഡ് ആകുന്നതോടെ ഓഫീസ് പ്രവര്‍ത്തനം കൂടുതല്‍ ഗുണപരവും, കാര്യക്ഷമവും, പൗര സൗഹാര്‍ദ്ദവുമായി മാറുകയും കൂടുതൽ സുതാര്യവും ഉത്തരവാദിത്വവും ഉറപ്പാക്കുകയും ചെയ്യും. കൂടാതെ സോഫ്റ്റ് വെയറില്‍ ലഭ്യമാകുന്ന മോണിറ്ററിംഗ് സംവിധാനം വഴി കാര്യക്ഷമമായ ഒരു സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യം കൈവരിക്കാനും കഴിയുന്നു.
സര്‍ക്കാരിന്‍റെ വിവരസാങ്കേതിക നയത്തിന് ഊന്നല്‍ നല്‍കികൊണ്ട് ഓപ്പണ്‍സോഴ്സ് സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച ഈ സോഫ്റ്റ് വെയര്‍, ആവര്‍ത്തന ചെലവ് കുറയ്ക്കുകയും അതുവഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ഇതിനെല്ലാമുപരി ഈ സോഫ്റ്റ് വെയര്‍ കസ്റ്റമൈസ് ചെയ്യുകയാണെങ്കില്‍ മറ്റ് ഏതൊരു വകുപ്പിനും ഇത് ഉപയോഗപ്രദമാക്കാവുന്നതാണ്.
പെന്‍ഷന്‍ സര്‍വ്വേ പരിശീലനം
പ്രാദേശിക സര്‍ക്കാര്‍ അനുവദിക്കുന്ന 5 തരം സാമൂഹ്യ സുരക്ഷ പെന്‍ഷനുകളാണ് ഈ സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ സര്‍വ്വേയിലൂടെ മഹിളാ പ്രധാന്‍ ഏജന്റ്മാർ ഗുണഭോക്താക്കളുടെ വീട്ടില്‍ നേരിട്ടെത്തുകയും ടാബ് ഉപയോഗിച്ച് സര്‍ക്കാര്‍ നിർദ്ദേശിച്ചിട്ടുള്ള 21 ചോദ്യാവലിക്കുള്ള ഉത്തരങ്ങൾ സർവ്വേയിലൂടെ വിവരശേഖരണം നടത്തി ഐറിസ് അധിഷ്ടിത ആധാര്‍ സാധൂകരണം നടത്തുകയും ചെയ്യുന്നു. പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഗ്രാമ പഞ്ചായത്തില്‍ നടത്തുന്നതിനായി മഹിളാ പ്രധാന്‍ ഏജന്റ്മാർക്കുള്ള പരിശീലനം 20 ജൂണ്‍ 2019 ന് തിരുവനന്തപുരത്ത് വച്ച് നടന്നു.
പഞ്ചായത്ത് ദിനാഘോഷത്തില്‍ ഐ. കെ. എം. ടീം എക്സിക്യൂട്ടീവ് ഡയറക്ടറോടൊപ്പം
2019 ഫെബ്രുവരി 18, 19 തിയ്യതികളില്‍ തൃശ്ശൂരില്‍ വച്ച് നടന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തില്‍ ഐ. കെ. എം. ടീം എക്സിക്യൂട്ടീവ് ഡയറക്ടറോടൊപ്പം
പുതിയ 28 നഗരസഭകളുടെ വെബ്സൈറ്റുകള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു
ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സാരഥിയായി ഡോ. എസ് ചിത്ര ഐ എ എസ്
ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സാരഥിയായി ഡോ.എസ് ചിത്ര ഐ എ എസ്. സ്ഥാനമേറ്റു. കോഴിക്കോട് ജില്ലാ കലക്ടര്‍ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട മുന്‍ ഡയറക്ടര്‍ ശ്രീ സാംബശിവ റാവു ഐ എ എസ് നൊപ്പം ജീവനക്കാരും പുതിയ ഐ കെ എം ഡയറക്ടറും.
ERP -വിവിധ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളെ ഏകീകരിക്കുവാന്‍
വിവിധ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളെ ഏകീകരിച്ച് ഒറ്റ ലോഗിനിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള ഐ.കെ.എം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനാണ് ERP .
പഞ്ചായത്തീരാജിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ദേശീയ സമ്മേളന വേദിയില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ -ഗ്രാമസഭാ പോര്‍ട്ടലിന് അംഗീകാരം
കേരളത്തിലെ അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡ്തല ജനപ്രതിനിധികള്‍ക്ക് സ്വന്തം വാര്‍ഡിലെ സമ്പൂര്‍ണ്ണ വികസന ക്ഷേമപ്രവര്‍ത്തനങ്ങളും അടിസ്ഥാന വിവരങ്ങളും അറിയിപ്പുകളും പ്രസിദ്ധീകരിക്കുവാനും ജനപ്രതിനിധികളും, ഗ്രാമസഭയും ശ്രദ്ധിക്കേണ്ടതും ഉചിതമായ തലങ്ങളില്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമായ വിവിധ വിഷയ സംബന്ധിയായ നിര്‍ദ്ദേശങ്ങളും വസ്തുതകളും ഓണ്‍ലൈനായി ഗ്രാമനിവാസികള്‍ക്കും, അഭ്യദയകാംക്ഷികള്‍ക്കും എവിടെ നിന്നും സമര്‍പ്പിക്കുന്നതിനും വേണ്ടിയാണ് ഈ ഗ്രാമസഭാ പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുളളത്.
പഞ്ചായത്തീരാജിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കില സംഘടിപ്പിച്ച ദേശീയ സമ്മേളന വേദിയില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം.
പഞ്ചായത്തീരാജിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കില സംഘടിപ്പിച്ച ദേശീയ സമ്മേളന വേദിയില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം.
കെട്ടിട നികുതി പിരിവില്‍ 2017-18 സാമ്പത്തിക വര്‍ഷം റെക്കോഡ് നേട്ടവുമായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍. ആകെ 941 ഗ്രാമപഞ്ചായത്തുകളില്‍ 185 ഗ്രാമപഞ്ചായത്തുകള്‍ 100 ശതമാനം വസ്തുനികുതി പിരിച്ചെടുത്തു. 83.75 ശതമാനമാണ് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ 2017-18 വര്‍ഷത്തെ ശരാശരി വസ്തുനികുതി പിരിവ് . ആകെ ഡിമാന്റ് തുകയായ 650.74 കോടി രൂപയില്‍ 539.02 കോടി രൂപ പിരിച്ചെടുത്താണ് ഗ്രാമപഞ്ചായത്തുകള്‍ ചരിത്രനേട്ടം കരസ്ഥമാക്കിയത്. 94.71 ശതമാനം നികുതി പിരിച്ച മലപ്പുറം ജില്ല ഒന്നാമതും, 93.79 ശതമാനം പിരിച്ച കണ്ണൂര്‍ രണ്ടാം സ്ഥാനത്തുമെത്തി. നികുതിപിരിവിലും പദ്ധതിപ്രവര്‍ത്തനങ്ങളിലും 2017-18 വര്‍ഷം 90 ശതമാനത്തില്‍ അധികം നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകളെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 25ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന വിപുലമായ പരിപാടിയില്‍ അനുമോദിച്ചു. 2013-14 ല്‍ 39.40 ശതമാനവും, 2014-15 ല്‍ 51.23 ശതമാനവും, 2015-16 ല്‍ 40.76 ശതമാനവും, 2016-17 ല്‍ 58.30 ശതമാനവും മാത്രം നികുതി പിരിച്ച സ്ഥാനത്താണ് 2017-18 ല്‍ 83.75 ശതമാനം എന്ന ചരിത്ര നേട്ടത്തിലേക്ക് കുതിച്ചുയര്‍ന്നത്. ഗ്രാമപഞ്ചായത്തുകള്‍ കൈവരിച്ച നേട്ടം വകുപ്പ് നിലവില്‍ വന്നശേഷം ആദ്യമാണ്. 99 നും 99.99 ശതമാനത്തിനുമിടയില്‍ 56 ഗ്രാമപഞ്ചായത്തുകളും 98 നും 99-നുമിടയില്‍ 36 ഉം, 95 നും 98 നുമിടയില്‍ 85 ഉം, 90 നും 95 നുമിടയില്‍ 121 ഉം, 80 നും 90 നുമിടയില്‍ 200 ഉം, 70 നും 80 നുമിടയില്‍ 145 ഉം, 60 നും 70 നുമിടയില്‍ 79 ഉം, 50 നും 60 നുമിടയില്‍ 26 ഗ്രാമപഞ്ചായത്തുകളും നികുതി പിരിച്ചെടുത്തു. 50 ശതമാനത്തിന് താഴെ നികുതി പിരിച്ചത് എട്ട് പഞ്ചായത്തുകള്‍ മാത്രമാണ്.
നികുതി പരിഷ്‌കരണം പൂര്‍ത്തിയാക്കി നികുതി പിരിവ് കാര്യക്ഷമമാക്കാന്‍ രണ്ടുവര്‍ഷമായി നടത്തിയ നിരന്തരവും ജാഗ്രതയോടെയും ഒത്തൊരുമയോടുമുള്ള പ്രവര്‍ത്തനങ്ങളും ഇടപെടലുകളുമാണ് ചരിത്രനേട്ടം സാദ്ധ്യമാക്കാന്‍ സഹായമായത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ സഞ്ചയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറാണ് വസ്തുനികുതി പരിഷ്‌കരണം പൂര്‍ത്തീകരിക്കുന്നതിനും, നികുതി പിരിവ് രേഖപ്പെടുത്തുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ ഉപയോഗിച്ചത്. ഇതോടൊപ്പം തന്നെ ഗ്രാമപഞ്ചായത്തുകളിലെ യോഗനടപടിക്രമങ്ങള്‍ രേഖപ്പെടുത്താനുളള സകര്‍മ്മ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനുളള സങ്കേതം സോഫ്റ്റ് വെയര്‍, നികുതികളും, ഫീസുകളും ഓണ്‍ലൈനായി അടയ്ക്കുന്നതിനുളള ഇ-പേയ്‌മെന്റ് സംവിധാനം എന്നിവയും കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കാനും കഴിഞ്ഞു.