ഒന്‍പതാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട 22 ഏപ്രില്‍ 2016

Posted on Thursday, April 21, 2016

22.04.2016-ന്  രാവിലെ 11:00 -ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മെയിന്‍ ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ്  സ്പെഷ്യല്‍  സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ 9-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട

 

  1. 28.12.2015 തീയതിയില്‍ നടന്ന 8-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്‌സ് അംഗീകരിക്കല്‍.
  2. 8þmമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെ മിനിട്ട്സിന്‍‌മേല്‍ എടുത്ത നടപടി.
  3. ഐ.കെ.എം സൊസൈറ്റിയുടെ ബൈലോയില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച്.
  4. 2016-2017 ലേക്ക് നിര്‍‌ദ്ദേശിക്കുന്ന ഭാവി പരിപാടി, ബഡ്ജറ്റ് പ്രൊപ്പോസല്‍ എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
  5. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ സാങ്കേതിക പരിജ്ഞാനമുള്ള രണ്ടുപേരെ താല്‍കാലികമായി നിയമിക്കുന്നത് സംബന്ധിച്ച്.
  6. സോഫ്റ്റ്‌വെയര്‍ വിഭാഗത്തില്‍ പ്രോഗ്രാമറായി ഒരാളെ താല്‍കാലികമായി നിയമിച്ച നടപടിയ്ക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സാധൂകരണം തേടുന്നത്  സംബന്ധിച്ച്.
  7. ഐ.കെ.എം.ലെ വികലാംഗരായ ജീവനക്കാര്‍ക്ക് കണ്‍വയന്‍സ് അലവന്‍സ് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്.
  8. ശ്രീമതി.ജസ്ന.എ.എന്‍, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്, പത്തനംതിട്ട ജില്ല ആര്‍ജ്ജിത  (മെഡിക്കല്‍) അവധി അനുവദിക്കുന്നത് സംബന്ധിച്ച്.
  9. ഐ.കെ.എം.ലെ ജീവനക്കാര്‍ക്ക് ലീവ് സറണ്ടര്‍ അനുവദിക്കുന്നത് സംബന്ധിച്ച്.
  10. മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി.