സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഓണം വാരാഘോഷഘോഷയാത്രയില്‍ ഐ.കെ.എം ഫ്ലോട്ട് അവതരണത്തിന് തിളക്കമാര്‍ന്ന വിജയം

Posted on Saturday, September 17, 2022

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഈ വർഷത്തെ ഓണം വാരാഘോഷത്തിന് വർണ്ണ ശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെ സമാപനം 12/09/2022 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈകിട്ട് അഞ്ചിന് ഫ്ലാഗ് ഓഫ് ചെയ്യത ചടങ്ങിൽ ഇന്ത്യയുടേയും കേരളത്തിന്റേയും വൈവിധ്യമാർന്ന കലാസാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾക്കും കലാരൂപങ്ങൾക്കും ദ്യാഘോഷങ്ങൾക്കും ഒപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്റുകളും ഘോഷയാത്രയിൽ അണിനിരന്നു.

ഐ.കെ.എം ഒരുക്കിയ ഫ്ലോട്ടിനു പൊതുമേഖല സ്ഥാപനങ്ങളുടെ ഇനത്തില്‍ രണ്ടാം സമ്മാനം ലഭിച്ചു.Technology Transformation എന്ന വിഷയത്തില്‍ ആണ് ഫ്ലോട്ട് അവതരിപ്പിച്ചത്. ഭാവി കേരളത്തിലെ വിവരസാങ്കേതിക മേഖലയില്‍ ഐ.കെ.എം ന് എങ്ങനൊക്കെ സ്വാധീനം ചെലുത്താം എന്നതിന്‍റെ ദ്രിശ്യവിഷകാരം ആയിരുന്നു ഫ്ലോട്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്മാര്‍ട്ട്‌ ഓഫീസുകള്‍ ആവുകയും IKM കണ്ട്രോള്‍ റൂമായി പ്രവര്‍ത്തിക്കുകയും പൊതുജനങ്ങള്‍ക്ക് ഓഫീസില്‍ കയറി ഇറങ്ങാതെ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതായിരുന്നു  ആശയം. ഐ.കെ.എം ചീഫ് മിഷന്‍  ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു IAS (റിട്ട.) , കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്ട്രേഷന്‍ ശ്രീ  ടിമ്പിൾ മാഗി  പി എസ്  എന്നിവരുടെ നേതൃത്വത്തില്‍ IKM ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഈ തിളക്കമാര്‍ന്ന വിജയത്തിന് കാരണമായി .

വിവിധ ഡിപ്പാർട്ടുമെന്റുകളും അർദ്ധ സർക്കാർ സ്ഥാപനങ്ങളും സഹകരണ തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർന്ന് അവതരിപ്പിക്കുന്ന 76 ഫ്‌ളോട്ടുകളും 77 കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി . 10 അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫ്‌ളോട്ടുകളും ഘോഷയാത്രയുടെ ഭാഗമായി അണി നിരന്നു . 39 ഓളം കലാപരിപാടികൾ അണി നിരത്തുന്നത് ഭാരത് ഭവനാണ്. മുത്തുക്കുടയുമായി എൻ.സി.സി. കേഡറ്റുകൾ ഘോഷയാത്രയുടെമുന്നില്‍ൽ അണി നിരന്നു. യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വി.ഐ.പി. പവലിയനിലാണ് മുഖ്യമന്ത്രി, എം.എൽ.എമാർ എന്നിവർക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കി.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം നബാര്‍ഡിനും രണ്ടാം സ്ഥാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ഫ്‌ളോട്ടുകള്‍ക്ക് ലഭിച്ചു. കേരള സര്‍ക്കാര്‍ വകുപ്പുകളുടെ വിഭാഗത്തില്‍ മത്സ്യബന്ധന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ചലച്ചിത്ര അക്കാഡമിയുടെയും ശുചിത്വ മിഷന്റെയും ഫ്‌ളോട്ടുകള്‍ക്കാണ് സര്‍ക്കാരിതര സ്ഥാപന വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഔഷധിയും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ തിരുവനന്തപുരം കോര്‍പറേഷനും തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമൊരുക്കിയ ഫ്‌ളോട്ടുകള്‍ക്ക് ഒന്നും രണ്ടും സ്ഥാനം ലഭിച്ചു. സഹകരണ / ബാങ്കിംഗ് മേഖല വിഭാഗത്തില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ നെയ്യാറ്റിന്‍കരയും സര്‍ക്കിള്‍ സഹകരണ യൂണിയന്‍ നെടുമങ്ങാടും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ പി.എം.എസ് കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ് പുരസ്‌കാരം നേടി. ദൃശ്യകലാരൂപങ്ങളുടെ വിഭാഗത്തില്‍ വലിയ പാവ, ആനക്കളി എന്നിവ അവതരിപ്പിച്ച അനില്‍ കിളിമാനൂരിന് ഒന്നാം സ്ഥാനവും മിക്കി മൗസ്, തെയ്യം എന്നിവ അവതരിപ്പിച്ച അനില്‍ മാധവ് രണ്ടാം സ്ഥാനവും നേടി. ശ്രവ്യകലാരൂപങ്ങളുടെ വിഭാഗത്തില്‍ ഹിനാസ് സതീഷ് അവതരിപ്പിച്ച ശിങ്കാരി മേളത്തിന് ഒന്നാം സ്ഥാനവും രതീഷ് അവതരിപ്പിച്ച ചെണ്ട മേളത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.

Second Prize