ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ജീവനക്കാര്‍ക്ക് സര്‍വ്വീസ് റൂള്‍സ് , സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കുന്നതിന് സര്‍വ്വിസ് കൺസൾട്ടന്റ്റ്റുമാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു

Posted on Friday, August 14, 2020

ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ജീവനക്കാര്‍ക്ക് സര്‍വ്വീസ് റൂള്‍സ് , സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കുന്നതിന് ഗവ. സെക്രട്ടറിയറ്റിലെ ധനകാര്യ വകുപ്പില്‍ നിന്നോ/ഉദ്യോഗ പരിഷ്കാര  വകുപ്പില്‍ നിന്നോ ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച വിഷയപരിജ്ഞാനമുള്ളതും ഈ മേഖലയില്‍ പ്രാവീണ്യവുമുള്ളതുമായ സര്‍വ്വീസ് കൺസൾട്ടന്റ്റ്റുമാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷകള്‍ ക്ഷണിക്കുന്നു.


# കരട്  സര്‍വ്വീസ് റൂള്‍സ് , സ്പെഷ്യല്‍ റൂള്‍സ് മൂന്ന്‌ മാസത്തിനകം സമർപ്പിക്കേണ്ടതാണ് .

# സര്‍വ്വീസ് റൂള്‍സ് , സ്പെഷ്യല്‍ റൂള്‍സ് തയാറാക്കുന്നതിന് 40,000/- രൂപയിൽ കുറയാത്ത  തുക ഹോണറേറിയമായി നൽകുന്നതാണ് .

     ഈ മേഖലയില്‍ പ്രാഗൽഭ്യമുള്ളതും  വിഷയപരിജ്ഞാനമുള്ളതുമായ  സര്‍വ്വീസ് കൺസൾട്ടന്റ്റ്റുമാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വിശദമായ ബയോ ഡാറ്റയും പ്രാവീണ്യം തെളിയിക്കുന്ന രേഖകൾ  സഹിതം 20.08.2020 5 മണിക്ക് മുൻപായി താഴെ  പറയുന്ന മേൽവിലാസത്തിലോ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്.

എക്സിക്യുട്ടീവ്‌ ഡയറക്ടര്‍
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍
റ്റി സി നം 25/3264(1)
സ്വരാജ് ഭവന്‍, ഗ്രൌണ്ട് ഫ്ലോര്‍,
നന്ദന്‍കോ‍ട്, കവ‍ഡിയാര്‍ പി ഒ
തിരുവനന്തപുരം-695003

വിശദ വിവരങ്ങൾക്ക് ഐ.കെ.എം അഡ്മിനിസ്ട്രേഷൻ വിഭാഗത്തെ ബന്ധപ്പെടാവുന്നതാണ് 
ഫോൺ : 0471-2773100 / 2726111