കേരളത്തിലെ എല്ലാ മുന്‍സിപ്പല്‍ കോർപ്പറേഷനുകളിലും, മുൻസിപ്പാലിറ്റികളിലും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച കെ-സ്മാര്‍ട്ട് സോഫ്റ്റ്‌വെയര്‍/ മൊബൈല്‍ ആപ്ലിക്കേഷൻ നിലവിൽ വരുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി 2024 ജനുവരി 1-ാം തീയതി കൊച്ചി കല്ലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്റെറില്‍ വച്ച് നിര്‍വ്വഹിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആയതുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന വിവിധ പ്രവൃത്തികള്‍ക്ക് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും പ്രത്യേകം ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു.
1. ഉദ്ഘാടന ദിവസത്തെ (01.01.2024 ന് രാവിലെ 10.00 മണി) സ്റ്റേജ് ഒരുക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ഇവൻ്റ് മാനേജ്മെൻ്റ്.
റേറ്റ് നല്‍കുന്നതിനുള്ള വിശദമായ ഫോര്‍മാറ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
2. തിരുവനന്തപുരം പബ്ലിക്ക് ഓഫീസിൽ നിന്നും 31.12.2023 ന് വൈകുന്നേരം യാത്ര തിരിച്ച് കൊച്ചി, കല്ലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്റെറിലേക്കും തിരിച്ചും യാത്ര - 50 സീറ്റ് വീതം ഉള്ള AC- ബസ് 3 എണ്ണം.
3. ഒരു വീഡിയോ ഗ്രാഫർ (ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉദ്ഘാടന ദിസവത്തിന് മുമ്പായി ഐ.കെ.എം ഓഫീസിലും മറ്റും ഓഫീസര്‍മാരുടെയും, ടീമിൻ്റേയും വീഡിയോ ഷൂട്ട് ചെയ്യുന്നതിന്)
4. മൊമെൻ്റോ & സർട്ടിഫിക്കറ്റ് പ്രിൻ്റിംഗ്
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി: 20/12/2023 വൈകുന്നേരം 3.00 മണി,
ദർഘാസുകൾ തുറക്കുന്ന തീയതി 20/12/2023 വൈകുന്നേരം 4 മണിക്ക്.
വിശദവിവരങ്ങൾക്ക് www.ikm.gov.in എന്ന വെബ്ബ്‌സെറ്റിലും, 0471-2773100, 8129783800, 9207733237 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.