പതിനൊന്നാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അജണ്ട 12 ജൂലൈ 2018

Posted on Tuesday, July 11, 2017

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പതിനൊന്നാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട

സ്ഥലം: ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചേംബര്‍, സെക്രട്ടറിയേറ്റ് അനക്സ്‌ ബില്‍ഡിംഗ്, തിരുവനന്തപുരം.
തീയതി : 12.07.2017
സമയം : വൈകുന്നേരം 3.00 മണി

 

  1. 21.12.2016-ന് കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്സ്
  2. 21.12.2016-ന് കൂടിയ യോഗത്തിന്റെ തീരുമാനങ്ങളില്‍ സ്വീകരിച്ച നടപടികള്‍ - സംബന്ധിച്ച്.
  3. സ്വരാജ് ഭവനില്‍ ഐ.കെ.എമ്മിന് അനുവദിച്ച സ്ഥലത്ത് ഇലക്ട്രിഫിക്കേഷന്‍ വര്‍ക്കുകള്‍ ചെയ്തതിന് ചീഫ് എഞ്ചിനിയര്‍, എല്‍.എസ്.ജി.ഡി ക്ക് 26,47,489.88/- രൂപ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.ഡബ്ലിയു.ഡിക്ക് 10,86,000/- രൂപ എന്നിവ നല്‍കുന്നത് സംബന്ധിച്ച്.
  4. ഐ.കെ.എമ്മിന്റെ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ പ്രശ്നങ്ങള്‍, സപ്പോര്‍ട്ട് എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട്.
  5. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പരിവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട്.
  6. Smart ഗ്രാമപഞ്ചായത്ത്, Smart മുനിസിപ്പാലിറ്റി എന്നിവയെ തിരഞ്ഞെടുക്കുന്നതിനുള്ള ഐ.കെ.എമ്മിന്റെ പ്രൊപ്പോസല്‍ സംബന്ധിച്ച്.
  7. ഐ.കെ.എമ്മിന്റെ ആവശ്യത്തിലേക്കായി താഴെ പറയുന്ന ഹാര്‍ഡ്‌വെയറുകള്‍ ഇ-ടെണ്ടര്‍ മുഖേന വാങ്ങുന്നതിനുള്ള അനുമതി സംബന്ധിച്ച്.
  8. ഐ.കെ.എമ്മിന്റെ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്മെന്റ് ആവശ്യത്തിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് സംബന്ധിച്ച്.
  9. ഐ.കെ.എമ്മിലെ ജീവനക്കാര്‍ക്ക് ട്രയിനിംഗ് നല്‍കുന്നതിനുള്ള അനുമതി.
  10. ഡെപ്യൂട്ടി ഡയറക്ടര്‍(ടെക്നിക്കല്‍) നെ നിയമിക്കുന്നതിനുള്ള Interview board രൂപീകരിക്കുന്നതിനുള്ള അനുമതി.
  11. ഐ.ടി.മിഷന്റെ പുതിയ കെട്ടിടത്തിന്റെ (Centre for e-governance) ഒന്നാം നിലയില്‍ ഐ.കെ.എമ്മിന് സ്ഥലം അനുവദിക്കുന്നതിന് ഐ.ടി.മിഷനോട് അപേക്ഷിക്കുന്നത് സംബന്ധിച്ച്.
  12. ഐ.കെ.എം ഹെഡ്‌ക്വോട്ടേഴ്സില്‍ കമ്പ്യൂട്ടര്‍ കസേര വാങ്ങുന്നതിനുള്ള അനുമതി സംബന്ധിച്ച്.
  13. സ്വരാജ് ഭവനില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നതിനുള്ള അനുമതി സംബന്ധിച്ച്.
  14. ഐ.കെ.എമ്മിന്റെ 2014-15 സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് അംഗീകരിക്കുന്നത് സംബന്ധിച്ച്.
  15. ഐ.കെ.എമ്മിന്റെ 2016-2017 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ്, 2017-2018 വര്‍ഷത്തെ ബഡ്ജറ്റ് എന്നവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
  16. HUDCO യില്‍ നിന്നുള്ള ഭവന വായ്പ സൗകര്യം - ഐ.കെ.എം ജീവനക്കാര്‍ക്ക് ഉപയോഗപ്പെടുത്തുന്നത് – സംബന്ധിച്ച്.
  17. മലപ്പുറം ജില്ലയില്‍ ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസറായ ശ്രീ എന്‍. ശങ്കരനാരായണനും, ഭാര്യ ശ്രീമതി.അശ്വതി ചന്ദ്രന്‍, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, മലപ്പുറം എന്നിവര്‍ നല്‍കുന്ന സ്ഥലമാറ്റ അപേക്ഷ - സംബന്ധിച്ച്.
  18. ശ്രീ.ആനന്ദ്.യൂ.ആര്‍, സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ - ശിക്ഷണ നടപടി സംബന്ധിച്ച്.
  19. ഐ.കെ.എമ്മില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ സി-ഡിറ്റിലേക്ക് അയച്ച ജീവനക്കാരുടെ ഡെപ്യൂട്ടേഷന്‍ കാലാവധി പുതുക്കുന്നത് സംബന്ധിച്ച്.
  20. ഐ.കെ.എം. ലെ വികലാംഗരായ ജീവനക്കാര്‍ക്ക് കണ്‍വയന്‍സ് അലവന്‍സ് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്.
  21. ശ്രീ.സബീന്‍.എസ്, സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, ഐ.കെ.എം ഹെഡ്ക്വാട്ടേഴ്സ് - സര്‍വ്വീസില്‍ നിന്നും നീക്കംചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച്.
  22. മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി.