ഒന്നാമത് ഗവേണിംഗ് ബോഡി യോഗത്തിന്‍റെ അജണ്ട 30 ഡിസംബര്‍ 2015

Posted on Saturday, December 26, 2015

30/12/2015-ന്  വൈകുന്നേരം 3:00 -ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടല്‍ മെയിന്‍ ബ്ലോക്കിലെ എക്സിക്യൂട്ടീവ് ലോഞ്ചില്‍ വച്ച്  നടക്കുന്ന ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ ഒന്നാമത് ഗവേണിംഗ് ബോഡി യോഗത്തിന്‍റെ അജണ്ട

ഇനം നമ്പര്‍ അജണ്ട
GB1.1 ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും സംബന്ധിച്ച്.
GB1.2 2013-2014 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച്.
GB1.3 2014-15 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച്.
GB1.4 2015-2016 വര്‍ഷത്തില്‍ കൈവരിച്ച പ്രധാനപ്പെട്ട നേട്ടങ്ങള്‍, ബഡ്ജറ്റ് എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
GB1.5 2016-2017 ലേക്ക് നിര്‍‌ദ്ദേശിക്കുന്ന ഭാവി പരിപാടി, ബഡ്ജറ്റ് പ്രൊപ്പോസല്‍ എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
GB1.6 2013-2014 വര്‍ഷത്തെ ആഡിറ്റ് ചെയ്ത വരവ്, ചെലവ്  കണക്ക്, ബാലന്‍സ് ഷീറ്റ് എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
GB1.7 ഐ.കെ.എം സൊസൈറ്റിയുടെ ബൈലോയില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച്.
GB1.8 ഇന്‍‍ഫര്‍മേഷന്‍ കേരള മിഷനെ Total Service Provider (TSP) ആക്കുന്നത് സംബന്ധിച്ച്.
GB1.9 മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി