അഞ്ചാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട 27 നവംബര്‍ 2014

Posted on Wednesday, November 26, 2014

27.11.2014-ന് വൈകുന്നേരം 4:00 -ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ്‌ ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ 5-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട.

 1. 09.10.2014 തീയതിയില്‍ നടന്ന 4-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്‌സ് അംഗീകരിക്കല്‍.
 2. 3മത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെ മിനിട്ട്സിന്‍‌മേല്‍ എടുത്ത നടപടി.
 3. 4മത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെ മിനിട്ട്സിന്‍‌മേല്‍ എടുത്ത നടപടി.
 4. സ്വരാജ് ഭവനില്‍ ഐ.കെ.എമ്മിന് അനുവദിച്ച സ്ഥലത്ത് സിവില്‍ വര്‍ക്കുകള്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ വഴി ഐ.കെ.എമ്മിന് നേരിട്ട് ചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച്.
 5. സ്വരാജ് ഭവനില്‍ താല്‍ക്കാലിക സൌകര്യങ്ങള്‍ ഒരുക്കി മാറുന്നതിനുള്ള അനുമതി സംബന്ധിച്ച്.
 6. ശ്രീ.ദില്‍ഷ.എസ് – ന് മെഡിക്കല്‍ റീ- ഇംപേഴ്സ്‌മെന്റ് തുക അനുവദിക്കുന്നത് സംബന്ധിച്ച്.
 7. ഐ.കെ.എമ്മിന്റെ ബാങ്ക് അക്കൌണ്ടുകള്‍ സ്വരാജ് ഭവന് സമീപമുള്ള ദേശസാല്‍കൃത ബാങ്കുകളിലേക്ക് മാറ്റുന്നത് സംബന്ധിച്ച്.
 8. ഇന്‍ഫര്‍‌മേഷന്‍ കേരള മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പ്രോഗ്രാമര്‍മാരുടെ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച നടപടി സാധൂകരിക്കുന്നത് സംബന്ധിച്ച്.
 9. ഡോ.എം.ഷംസുദ്ദീന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അദ്ദേഹത്തിന്റെ മാതൃ സ്ഥാപനത്തിലേക്ക് തിരിച്ച് പോകുന്നത് സംബന്ധിച്ച്.
 10. ഐ.കെ.എം – ഡേറ്റാ എന്‍ട്രി ജീവനക്കാരുടെ ദിവസ വേതനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്.
 11. ഐ.കെ.എമ്മില്‍ കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലികമായി മൂന്ന് പ്രോഗ്രാമര്‍ ട്രയിനികളെ നിയമിക്കുന്നത് സംബന്ധിച്ച്.
 12. മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി.