പെന്‍ഷന്‍ സര്‍വ്വേ പരിശീലനം

Posted on Friday, June 21, 2019

പ്രാദേശിക സര്‍ക്കാര്‍ അനുവദിക്കുന്ന 5 തരം സാമൂഹ്യ സുരക്ഷ പെന്‍ഷനുകളാണ് ഈ സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ സര്‍വ്വേയിലൂടെ മഹിളാ പ്രധാന്‍ ഏജന്റ്മാർ ഗുണഭോക്താക്കളുടെ വീട്ടില്‍ നേരിട്ടെത്തുകയും ടാബ് ഉപയോഗിച്ച് സര്‍ക്കാര്‍ നിർദ്ദേശിച്ചിട്ടുള്ള 21 ചോദ്യാവലിക്കുള്ള ഉത്തരങ്ങൾ സർവ്വേയിലൂടെ വിവരശേഖരണം നടത്തി ഐറിസ് അധിഷ്ടിത ആധാര്‍ സാധൂകരണം നടത്തുകയും ചെയ്യുന്നു. പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഗ്രാമ പഞ്ചായത്തില്‍ നടത്തുന്നതിനായി മഹിളാ പ്രധാന്‍ ഏജന്റ്മാർക്കുള്ള പരിശീലനം 20 ജൂണ്‍ 2019 ന് തിരുവനന്തപുരത്ത് വച്ച് നടന്നു.

ഒന്നാമത് ഗവേണിംഗ് ബോഡി യോഗത്തിന്‍റെ അജണ്ട 30 ഡിസംബര്‍ 2015

Posted on Wednesday, April 3, 2019

30/12/2015-ന്  വൈകുന്നേരം 3:00 -ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടല്‍ മെയിന്‍ ബ്ലോക്കിലെ എക്സിക്യൂട്ടീവ് ലോഞ്ചില്‍ വച്ച്  നടക്കുന്ന ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ സൊസൈറ്റിയുടെ ഒന്നാമത് ഗവേണിംഗ് ബോഡി യോഗത്തിന്‍റെ അജണ്ട

രണ്ടാമത് ഗവേണിംഗ് ബോഡി യോഗത്തിന്‍റെ അജണ്ട 16 ജനുവരി 2019

Posted on Wednesday, April 3, 2019

സ്ഥലം : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ചേംബര്‍, റൂം നമ്പര്‍ 149, സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക്, തിരുവനന്തപുരം.
തീയതി : 16 ജനുവരി 2019
സമയം : വൈകുന്നേരം 5.00 മണിക്ക്

മൂന്നാമത് ഗവേണിംഗ് ബോഡി യോഗത്തിന്‍റെ അജണ്ട 27 മാര്‍ച്ച്‌ 2019

Posted on Wednesday, April 3, 2019

സ്ഥലം : ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസ്, തൈക്കാട്, തിരുവനന്തപുരം
തീയതി : 27 മാര്‍ച്ച്‌ 2019
സമയം : ഉച്ചയ്ക്ക് 2.30 മണിക്ക്

മൂന്നാമത് ഗവേര്‍ണിംഗ് ബോഡി യോഗം നടന്നു

Posted on Wednesday, March 27, 2019

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ മൂന്നാമത് ഗവേര്‍ണിംഗ് ബോഡി യോഗം 27 മാര്‍ച്ച്‌ 2019 ന് തിരുവനന്തപുരം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വച്ച് നടന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, മറ്റു മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഉച്ചക്ക് ശേഷം 2:30 നു തുടങ്ങിയ യോഗം വൈകുന്നേരം 4:30 ഓടെ അവസാനിച്ചു.

Governing Body Meeting

Tags