കെ-സ്മാര്ട്ട് ആപ്ലിക്കേഷനിലെ ബിൽഡിംഗ് പെർമിറ്റ് മൊഡ്യൂളിൽ EDCR റൂൾ എഞ്ചിൻ വികസനവും അതിൻ്റെ ഉപജീവനവും ഫലപ്രദമായി പൂർത്തീകരിക്കുന്നതിനായി ഡൊമെയ്ൻ വിദഗ്ദ്ധനെ നിയമിക്കുന്നു.
1) യോഗ്യതകൾ:
-
ആർക്കിടെക്ചർ/ എഞ്ചിനീയറിംഗ് (സിവിൽ) ബിരുദധാരികൾ (ബി.ടെക്/ ബി.ആർക്ക്)
-
CAD ഡ്രാഫ്റ്റിംഗ് സോഫ്റ്റ്വെയറിൽ സമഗ്രമായ അറിവും അനുഭവവും
-
കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾസ്/ കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് എന്നിവയിൽ സമഗ്രമായ അറിവും അനുഭവവും.
-
K-Smart/ Suvega/ IBPMS പോലെയുള്ള ഓൺലൈൻ അധിഷ്ഠിത, ഓട്ടോമേറ്റഡ് റൂൾ വെരിഫിക്കേഷൻ- ബിൽഡിംഗ്
പെർമിറ്റ് ആപ്ലിക്കേഷൻ സിസ്റ്റങ്ങളിലെ അറിവും വൈദഗ്ധ്യവും.
2) പ്രവൃത്തി പരിചയം:- അഞ്ചു വർഷം
3) നിയമന രീതി :- താൽക്കാലികം (കരാർ അടിസ്ഥാനത്തിൽ )
4) നിയമ കാലാവധി:- മൂന്നു മാസം (ആവശ്യകത അനുസരിച്ച് ദീർഘിപ്പിക്കാൻ സാധ്യത ഉണ്ട്)
5) പ്രതിമാസ വേതനം:- 32560/-രൂപ ( കൺസോളിഡേറ്റഡ് പേ)
6) നിയമിക്കുന്ന സ്ഥലം:- തിരുവനന്തപുരം
7) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി :- 31 05.2024 വൈകുന്നേരം 5 മണി.
കുറിപ്പ് :- ഉദ്യോഗാർത്ഥികൾ അവരുടെ യോഗ്യതയും പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം mail.ikm@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ എക്സിക്യൂട്ടീവ് ഡയറക്ടർ, ഇൻഫർമേഷൻ കേരള മിഷൻ, പബ്ലിക് ഓഫീസ് ബിൽഡിംഗ്, പബ്ലിക് ഓഫീസ് പി.ഒ തിരുവനന്തപുരം എന്ന വിലാസത്തിലോ സമർപ്പിക്കേണ്ടതാണ്.