21.12.2016-ന് വൈകുന്നേരം 4.00-ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സ് ബില്‍ഡിംഗില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് സൊസൈറ്റിയുടെ 10-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അജണ്ട
- 22.04.2016 തീയതിയില്‍ നടന്ന 9-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്സ് അംഗീകരിക്കല്‍.
- 9-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലെ മിനിട്ട്സിന്‍മേല്‍ എടുത്ത നടപടി.
- സ്വരാജ് ഭവനിലെ ആഫീസില്‍ നെറ്റ് വര്‍ക് ജോലികള്‍, സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കെല്‍ട്രോണ്‍ മുഖേന ചെയ്തതിന് തുക നല്‍കുന്നത് സംബന്ധിച്ച്.
- സ്വരാജ് ഭവനില്‍ ഐ.കെ.എമ്മിന് അനുവദിച്ച സ്ഥലത്ത് സിവില്‍ വര്‍ക്കുകള്‍ ഹാബിറ്റാറ്റ് ടെക്നോളജി മുഖേന ചെയ്തതിന് തുക അനുവദിക്കുന്നത് സംബന്ധിച്ച്.
- സ്വരാജ് ഭവനില്‍ ഐ.കെ.എമ്മിന് അനുവദിച്ച സ്ഥലത്ത് ഇലക്ട്രിഫിക്കേഷന് വര്‍ക്കുകള്‍ ചെയ്തതിന് ചീഫ് എഞ്ചിനിയര്‍, എല്‍.എസ്.ജി.ഡി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.ഡബ്ലിയു.ഡി എന്നിവര്‍ക്ക് തുക നല്‍കുന്നത് സംബന്ധിച്ച്.
- ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ സാങ്കേതിക പരിജ്ഞാനമുള്ള രണ്ടുപേരെ താല്കാലികമായി നിയമിക്കുന്നത് സംബന്ധിച്ച്.
- ശ്രീ.സബീന്‍.എസ്, സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, ഐ.കെ.എം ഹെഡ്ക്വാട്ടേഴ്സ് - ശൂന്യവേതന അവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നത് സംബന്ധിച്ച്.
- ഐ.കെ.എം – ക്ലീനിംഗ് ജീവനക്കാരുടെ ദിവസവേതനം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്.
- ശ്രീമതി.ആശ.എസ്, ടെക്നിക്കല്‍ ഓഫീസര്‍, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, ആലപ്പുഴ ജില്ല ശൂന്യവേതന (മെഡിക്കല്‍) അവധി അനുവദിക്കുന്നത് സംബന്ധിച്ച്.
- ശ്രീ.ജിനേഷ്.ഐ.വി, ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍, തൃശ്ശൂര്‍ - ജോലിയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച്.
- ശ്രീ.രമ്യശ്രീ.എം, ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, കണ്ണൂര്‍ - ജോലിയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച്.
- സോഫ്റ്റ്വെയര് വിഭാഗത്തില്‍ പ്രോഗ്രാമറായി ഒരാളെ താല്കാലികമായി നിയമിച്ച നടപടിയ്ക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സാധൂകരണം തേടുന്നത് സംബന്ധിച്ച്.
- ശ്രീമതി.അന്നമ്മ, ക്ലീനിംഗ് സ്റ്റാഫ് അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച നടപടിയ്ക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സാധൂകരണം തേടുന്നത് സംബന്ധിച്ച്.
- ഐ.കെ.എം ടെക്നിക്കല്‍ അപ്രന്റീസ് ട്രെയിനികള്‍ക്ക് യാത്രാബത്ത അനുവദിക്കുന്നത് സംബന്ധിച്ച്.
- ഇ-ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് സംബന്ധിച്ച്.
- ഐ.കെ.എം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ തീരുമാനിക്കുന്നത് സംബന്ധിച്ച്.
- ഐ.കെ.എം ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങളുടെ കരാര്‍ കാലാവധി പുതുക്കുന്നത് സംബന്ധിച്ച്.
- ഐ.കെ.എമ്മിന്റെ കോണ്‍ഫറന്‍സ് ഹാളിലേക്ക് റിവോള്‍വിംഗ് ചെയര്‍ വാങ്ങുന്നതിനുള്ള അനുമതി.
- മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി.