21-മത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്‍റെ അജണ്ട

Posted on Wednesday, October 28, 2020

21-മത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം
തീയതി : 28 ഒക്റ്റോബര്‍ 2020, ബുധന്‍
സമയം : രാവിലെ 11.00 മണിക്ക്
സ്ഥലം: വീഡിയോ കോണ്‍ഫറന്‍സ് വഴി ഓണ്‍ലൈനായി.

അജണ്ട

  1. 12.06.2020 ന് കൂടിയ ഇരുപതാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്സ്. 
  2. ഇരുപതാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്സ് പ്രകാരം സ്വീകരിച്ച അനന്തര നടപടികള്‍ സംബന്ധിച്ച്.
  3. ഐ.കെ.എമ്മിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ ആഡിറ്റ് ചെയ്ത വരവ്, ചെലവ് കണക്ക്, ബാലന്‍സ് ഷീറ്റ് എന്നിവ അംഗീകരിക്കുന്നത് സംബന്ധിച്ച്.
  4. 2020-2021 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അംഗീകരിക്കുന്നത് സംബന്ധിച്ച്.
  5. ഐ.കെ.എമ്മിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം, 1960 ലെ KCSCC&A Rules  എന്നിവ ബാധകമാക്കുന്നത് സംബന്ധിച്ച്.
  6. കോഴിക്കോട് കോര്‍പ്പറേഷനിലെ ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസറായ ശ്രീ.എം. രജീന്ദ്രന്റെ അച്ചടക്ക നടപടി തീര്‍പ്പാക്കുന്നത് സംബന്ധിച്ച്.
  7. സോഫ്റ്റ്‌വെയര്‍ ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന ജീവനക്കാരുടെ കരാര്‍ കാലാവധി പുതുക്കുന്നത് സംബന്ധിച്ച്.
  8. ഐ.കെ.എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് ചെലവഴിക്കാവുന്ന തുകയുടെ പരിധി വാങ്ങലുകള്‍ക്ക് മാത്രം (purchase Only) ഗ്രൂപ്പ്‌ II വകുപ്പ് തലവന്റെ  Delegation of Financial Power അനുവദിച്ച് ഐ.കെ.എം സൊസൈറ്റിയുടെ  ബൈലാ ഭേദഗതി ചെയ്യുന്നതിന് അനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച്.
  9. 2018 - 2019 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച്.
  10. 2019-2020 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് സംബന്ധിച്ച്.
  11. 2020-21 ലേക്ക് നിര്‍ദ്ദേശിക്കുന്ന ഭാവി പരിപാടി അംഗീകരിക്കുന്നത് സംബന്ധിച്ച്.
  12. ഡൊമൈന്‍ എക്സ്പേര്‍ട്ട്മാരെ ഐ.കെ.എമ്മിലേക്ക് വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിപ്പിച്ച നടപടി സാധൂകരിക്കുന്നത് സംബന്ധിച്ച്.
  13. ഐ.കെ.എം ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്.
  14. ഐ.കെ.എമ്മിന്റെ ഗവേണിംഗ് ബോഡി യോഗം കൂടുന്നത് സംബന്ധിച്ച്.
  15. മറ്റു വിഷയങ്ങള്‍ - അദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി.